കൃതിയിലെത്തുന്ന സാഹിത്യാസ്വാദകരെ കാത്തിരിക്കുന്നത‌് സുല്‍ത്താന്റെ ചായക്കടയും തകഴിയുടെ കടാപ്പുറവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

കൃതിയിലെത്തുന്ന സാഹിത്യാസ്വാദകരെ കാത്തിരിക്കുന്നത‌് സുല്‍ത്താന്റെ ചായക്കടയും തകഴിയുടെ കടാപ്പുറവും

കൊച്ചി> മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും ഇത്തവണ കൃതിയിലെത്തുന്ന സാഹിത്യാസ്വാദകരെ കാത്തിരിക്കുന്നു. സുല്‍ത്താന്റെ ചായക്കട, തകഴിയുടെ കടാപ്പുറം, വി കെ എന്‍ പ്രാതൽ, തുര്‍ക്കിപ്പോരാളി എന്നിങ്ങനെ പോകുന്നു ഈ രുചികളുടെ കലവറ. കൃതി മേളയിലെത്തുന്ന സാഹിത്യകുതുകികളെ കാത്ത‌് രുചിയുടെ വലിയ ലോകമാണ‌് തങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന‌് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന ‘കൊതിയന്‍ ഫുഡി ഗ്രൂപ്പ്’ വ്യക്തമാക്കുന്നു. ഒരു കലാപ്രദര്‍ശനംപോലെ ഭക്ഷ്യമേളയും ക്യൂറേറ്റ് ചെയ്തിരിക്കുകയാണിവിടെ.

ബഷീര്‍ തന്റെ കൃതികളിലൂടെ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജ്ജിയും പഴംപൊരിയുമെല്ലാമാണ് ‘സുല്‍ത്താന്റെ ചായക്കട’യിൽ വിളമ്പുന്നതെങ്കില്‍ ‘തകഴിയുടെ കടാപ്പുറ’ത്ത്  ചെമ്മീനും പലതരം മീനുകളുമാണ് വിഭവങ്ങളായി എത്തുന്നത്. ചെമ്മീന്‍പുട്ട്, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ഉലര്‍ത്ത്, വരാല്‍ മുളകിട്ട‌് വറ്റിച്ചത് എന്നിങ്ങനെ നീളുന്നു വിഭവങ്ങൾ.

ഹൈദരാബാദ്, തലശേരി, ആംബൂര്‍ ബിരിയാണികളാണ് ‘ബിരിയാണി ഹട്ടി’ലെ വിഭവങ്ങള്‍. വി കെ എനിന‌് പ്രിയങ്കരമായിരുന്ന ശുഭ്രമൃദുലമായ ഇഡ്ഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് ‘വി കെ എന്‍ ബ്രേക്ഫാസ്റ്റ്’ സ്റ്റാളിലുള്ളത്. പഴം നിറച്ചത്, ഉന്നക്കായ, പൊറോട്ടയും മീന്‍കറിയും തുടങ്ങിയ തനിമലബാര്‍ വിഭവങ്ങളാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’.  ഓര്‍ഹാന്‍ പാമുകിന്റെ കൃതികളിലെ ബോസ്ഫറസിന്റെ തീരങ്ങളില്‍ സുഗന്ധം പരത്തിയിരുന്ന വിവിധതരം കബാബുകളും ഗ്രില്‍ഡ് മാംസവിഭവങ്ങളുമായാണ്  ‘തുര്‍ക്കിപ്പോരാളിയുടെ ആയുധങ്ങള്‍’. വറുത്തരച്ച നാടന്‍ കോഴിക്കറി, പോത്ത് ചാപ്‌സ് തുടങ്ങിയവയുടെ ‘നാടന്‍ തട്ടുരുചികള്‍’, ബ്ലൂ ടീ, സാഫ്രണ്‍ ടീ, ഹൈബിസ്‌കസ് ടീ, വനില ടീ എന്നിങ്ങനെയുള്ള ന്യൂ ജെന്‍ ചായകളുമായി ‘പുത്തന്‍ ചായകള്‍’, മഡി കോള്‍ഡ്, ഹോട്ട് ചോക്കലേറ്റ് എന്നിവയുമായി ‘കാപ്പിക്കട’ എന്നിവയ്ക്കുപുറമെ പഞ്ഞിമിഠായി, തേന്‍നിലാവ് തുടങ്ങിയ പഴയ മധുരങ്ങളും ഭക്ഷ്യമേളയിലുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2TF73yV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages