ബംഗളൂരു > വ്യോമസേനയുടെ രണ്ട് സൂര്യകിരൺ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നു. എയറോ ഇന്ത്യ 2019 പ്രദർശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു.

രാവിലെ 11.50നായിരുന്നു അപകടം. യെലഹങ്ക വിമാനത്താവളത്തിൽ പരിശീലനപ്പറക്കൽ നടത്തുകയായിരുന്നു വിമാനങ്ങൾ. അപകടത്തിൽ ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സാഹസികമായ അഭ്യാസ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ താഴേക്ക് പതിക്കുന്നതും തീയും കറുത്ത പുകയും ഉയരുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. യെലഹങ്കയിലെ ഐഎസ്ആർഒ ലേ ഔട്ടിലാണ് വിമാനങ്ങൾ തകർന്ന് വീണത്.
ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്‌റോ ഇന്ത്യ പ്രദര്‍ശനം.1996-ലാണ് സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ആരംഭിക്കുന്നത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരൺ പ്രവര്‍ത്തിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2V7pwEA
via IFTTT
No comments:
Post a Comment