പാലാ > ജോസ് കെ മാണി നയിക്കുന്ന കേരളയാത്രയ‌്ക്ക് കേരള കോൺഗ്രസ് തട്ടകമായ പാലായിൽ തണുപ്പൻ പ്രതികരണം. ഏറെ കൊട്ടിഘോഷിച്ച യാത്ര വരവേൽക്കാൻ എത്തിയ പ്രവർത്തകരുടെ എണ്ണം കുറവായിരുന്നു. പൊതുയോഗത്തിൽനിന്ന് പാർടി വർക്കിങ് ചെയർമാൻ പി ജെ ജോസഫും അനുയായികളും വിട്ടുനിന്നു. മോൻസ് ജോസഫ് ഒഴികെയുള്ള ജില്ലയിലെ കേരള കോൺഗ്രസ് എംഎൽഎമാരും സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ ജോയി എബ്രഹാമും എത്തിയില്ല.
നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, മറ്റ് കൗൺസിലർമാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗവും വിട്ടുനിന്നു. അധികാരസ്ഥാനം ഉറപ്പിക്കാൻ പാതിവഴിക്ക് മണ്ഡലം ഉപേക്ഷിച്ചുപോയി രാജ്യസഭാംഗമായ ജോസ് കെ മാണിയെ സ്വീകരിക്കാൻ കോൺഗ്രസുകാരും വിമുഖത കാട്ടി. ദിവസങ്ങളായി വിവിധതലങ്ങളിൽ യോഗങ്ങളും രണ്ട് ദിവസമായി മൈക്ക് പ്രചാരണവും നടത്തിയിട്ടും ആയിരത്തിൽ താഴെ പ്രവർത്തകർ മാത്രമാണ് എത്തിയത്. ഏറ്റുമാനൂരിൽനിന്ന് കാറിൽ എത്തിയ ജാഥാ ക്യാപ്റ്റന‌് അകമ്പടിയേകാൻ വാഹനനിരയുമുണ്ടായില്ല. കുരിശുപള്ളിക്കവലയിലെ സദസും ശുഷ്‌കമായിരുന്നു. കോൺഗ്രസ് നേതാവ് കെ മുരളീധരനാണ‌് യോഗം ഉദ്ഘാടനംചെയ്തത‌്. പാർടി ചെയർമാൻ കെ എം മാണിയെക്കൂടാതെ റോഷി അഗസ്റ്റിൻ എംഎൽഎ, സി പി ജോൺ തുടങ്ങിയവരും പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2URuNzI
via IFTTT
No comments:
Post a Comment