നൂറിന്റെ നിറവിൽ മാസ‌്കോട്ട‌് ഹോട്ടൽ; പൗരാണിക പാരമ്പര്യത്തിന്‌ ഇനി ഫൈവ് സ്റ്റാർ മധുരവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

നൂറിന്റെ നിറവിൽ മാസ‌്കോട്ട‌് ഹോട്ടൽ; പൗരാണിക പാരമ്പര്യത്തിന്‌ ഇനി ഫൈവ് സ്റ്റാർ മധുരവും

തിരുവനന്തപുരം > തിരുവിതാംകൂറിന്റെയും തലസ്ഥാന നഗരിയുടെയും പൈതൃക പ്രതീകമായ മാസ‌്കോട്ട‌് ഹോട്ടൽ നൂറാം വാർഷിക നിറവിൽ. അതിഥിസൽക്കാരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹോട്ടലിന് നൂറാം വാർഷിക വേളയിൽ പഞ്ചനക്ഷത്ര പദവി ലഭിച്ചു. വാർഷികത്തോട് അനുബന്ധിച്ച് കേരള വിനോദസഞ്ചാര വികസന കോർപറേഷൻ (കെടിഡിസി) മാസ്കോട്ട‌് ഹോട്ടലിന്റെ പൗരാണിക പാരമ്പര്യം നിലനിർത്താനും വാസ്തുശിൽപ്പ പൈതൃകം സംരക്ഷിക്കാനുമായി 25 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പദ്ധതിയുടെ ഉദ്ഘാടനം 27നു രാവിലെ 10ന് മാസ്കോട്ട‌്  ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും.

സവിശേഷമായ ശിൽപ്പകലാ വൈഭവത്തോടെ പൈതൃകത്തിന് കോട്ടംതട്ടാത്ത രീതിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയെന്ന‌് കെടിഡിസി ചെയർമാൻ എം  വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങൾ  ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാസ്കോട്ട‌് ഹോട്ടലിന്റെ പാരമ്പര്യ തനിമ നഷ്ടപ്പെടാതെ മുറികളുടെയും ഇടനാഴികളുടെയും പുനരുദ്ധാരണത്തിനും സൗന്ദര്യവൽക്കരണത്തിനും കെട്ടിടം ബലപ്പെടുത്താനുമാണ‌് ലക്ഷ്യമിടുന്നത‌്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് ഇതിന‌് നേതൃത്വം നൽകുന്നതെന്ന് കെടിഡിസി എംഡി ആർ രാഹുൽ പറഞ്ഞു. പദ്ധതിക്കായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. 1919 മുതൽ അതിഥി സൽക്കാരത്തിനുവേണ്ടി തിരുവിതാംകൂർ സർക്കാരായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2BOyOhj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages