സൗദിയിൽ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

സൗദിയിൽ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി> മക്കയിൽ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടുകാരിൽനിന്ന് പണം തട്ടിയയാൾ പിടിയിൽ. മലപ്പുറം പുല്ലറ വാർപ്പിങ്ങൽ അഹമ്മദ് കോയയാ (54)ണ‌് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത‌്. ഇയാളിൽനിന്ന‌് 150 പാസ്‌പോർട്ടും 3.35 ലക്ഷം രൂപയും പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്.

മക്കയിൽ ശുചീകരണജോലിക്ക‌് കൊണ്ടുപോകാമെന്നു പറഞ്ഞ‌് 7000 രൂപയും പാസ്‌പോർട്ടും വാങ്ങിവയ‌്ക്കുന്നതായിരുന്നു പ്രതിയുടെ രീതി. പാലാരിവട്ടം പൈപ്പ്‌ലൈൻ റോഡിലെ ഫ്ലാറ്റ‌ിലാണ‌് വ്യാജ റിക്രൂട്ട്മെന്റ‌് നടത്തിയിരുന്നത്. മുംബൈയിലെ റിയോ കൺസൾട്ടൻസിവഴി ജോലി ലഭിക്കുമെന്നും മൂന്നു മാസത്തേക്കുള്ള സൗജന്യ വിസയും 2000 റിയാൽ മാസശമ്പളവും നൽകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാർഥികളെ വലയിലാക്കിയിരുന്നത്.

താമസവും സൗജന്യ ചികിത്സയും ലഭിക്കുമെന്നും പ്രതി അറിയിച്ചിരുന്നു. 7000 രൂപ നൽകിയാൽ ജോലിയും പുണ്യസ്ഥലമായ മക്ക സന്ദർശിക്കാൻ അവസരവും ലഭിക്കുമെന്ന വാഗ‌്ദാനത്തിലാണ‌് തമിഴ‌്നാട‌് സ്വദേശികളായ ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെട്ടത‌്.

പ്രതിക്ക‌് വിദേശത്തേക്ക് ആളെ കൊണ്ടുപോകുന്നതിനുള്ള ലൈസൻസില്ല. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ കേസ് നിലവിലുണ്ട്. മറ്റു സ്റ്റേഷനുകളിൽ കേസുണ്ടോയെന്ന് അന്വേഷിക്കുന്നു.
എറണാകുളം എസിപി എസ് സുരേഷിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം എസ്എച്ച്ഒ എസ് സനൽ, എസ്ഐമാരായ സാബു വർഗീസ്, വി പി സേവ്യർ, എഎസ്ഐമാരായ സജയൻ, കുട്ടപ്പൻ, സുരേഷ്, സിപിഒമാരായ മാഹിൻ, ശ്രീരാജ്, ശ്രീനി, കെ എ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.



from Kerala || Deshabhimani ​Online ​News https://ift.tt/2IAftGy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages