എന്തോരം പ്ലാനുകളായിരുന്നു, എല്ലാം എട്ടു നിലയിൽ പൊട്ടിയില്ലേ; അണികളാരും ‌എത്താതെ മുല്ലപ്പള്ളിയുടെ ജനമഹായാത്ര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

എന്തോരം പ്ലാനുകളായിരുന്നു, എല്ലാം എട്ടു നിലയിൽ പൊട്ടിയില്ലേ; അണികളാരും ‌എത്താതെ മുല്ലപ്പള്ളിയുടെ ജനമഹായാത്ര

പത്തനംതിട്ട> പ്ലാൻ (എ )ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ  സെൻറ്‌ പീറ്റേഴ്‌സ് ജങ‌്ഷനിൽനിന്ന‌് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് റോഡ് ഷോ. പ്ലാൻ (ബി)ഏറ്റവും മുന്നിൽ ഒരേ സാരി ഉടുത്ത  മുത്തുക്കുട ചൂടിയ അഞ്ഞൂറ് വനിതാ പ്രവർത്തകർ.  പ്ലാൻ(സി)അതിനു പിന്നിലായി തൊപ്പി വെച്ച നൂറു പുരുഷന്മാർ. പ്ലാൻ(ഡി) മുല്ലപ്പള്ളി ഇടത്തോട്ട് നോക്കി കൈവീശുമ്പോൾ മുല്ലപ്പള്ളിയുടെ വലതു  ഭാഗത്തുള്ളവർ മാത്രം കൈവീശണം  അല്ലങ്കിൽ ഫോട്ടോ എടുക്കുമ്പോൾ മുഖം മറയും.

വലത്തോട്ട് നോക്കി വീശുമ്പോളും അതുപോലെ തന്നെ ... നാടും നഗരവും ഞെട്ടിപ്പിക്കാൻ  തയ്യാറെടുപ്പുകൾ നടത്തി കാത്തിരുന്ന കോൺഗ്രസ‌് നേതാക്കളെ അണികൾ  ഞെട്ടിച്ചുകളഞ്ഞു. അണികളാരും എത്തിയില്ല. എന്തൊക്കെ ആയിരുന്നു. മലപ്പുറം കത്തി, അമ്പും വില്ലും, മെഷീൻഗൺ ഒടുവിലോ പവനായി.........

 സെൻറ്റർ ജങ‌്ഷനിൽ നിന്ന‌് അലങ്കരിച്ച  ടെമ്പോയിൽ മുല്ലപ്പള്ളിയെ കയറ്റി,  കൂടെ നേതാക്കന്മാരും. വാഹനത്തിലിരുന്ന്  കരയണോ അതോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു മുല്ലപ്പള്ളിയും നേതാക്കളും.  റോഡിൽ കൂടി പോകുന്നവരെ അങ്ങോട്ട് കൈവീശി കാണിച്ചിട്ടു പോലും മൈൻഡ് ചെയ്യുന്നില്ല. ആളും ആരവങ്ങളും ഒന്നുമില്ല. ഒരു കാര്യം നേതാവിന് ബോധ്യപ്പെട്ടു.  നല്ല ശക്തമായ  ഗ്രൂപ്പുള്ള സ്ഥലമാണ്. എന്തൊക്കെയായിരുന്നു ഇന്നലെ കണ്ട പ്ലാൻ. കിനാവുകൾ.
 
ജനമഹായാത്രയ്ക്ക്  പത്തനംതിട്ടയിൽ തണുപ്പൻ സ്വീകരണമാണ് ലഭിച്ചത്. ഗാന്ധി സ‌്ക്വയറിൽനിന്ന‌് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരുക്കിയ സ്വീകരണ വേദിയിലേക്ക് റോഡ് ഷോയിൽ പങ്കെടുക്കാൻ അൻപതോളം പുരുഷന്മാരും അഞ്ച് വനിതകളുമാണ് എത്തിയത്.  ജില്ലാ സ്റ്റേഡിയ നിർമാണത്തിന്  നഗരസഭ പുറം തിരിഞ്ഞു നിൽക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്.
 
വികസനത്തിന് എതിര് നിൽക്കുന്ന നിലപാടിൽ കോൺഗ്രസിൽ ഭൂരിപക്ഷം പേർക്കും നഗരസഭ ഭരണസമിതിയോടും  ഡി സി സി നേതൃത്വത്തോടും കടുത്ത എതിർപ്പാണ് ഉള്ളത് അതുകൊണ്ട്  പ്രവർത്തകർ റോഡ് ഷോയിലും പരിപാടിയിലും പങ്കെടുക്കാൻ എത്തിയതുമില്ല.
 
പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ ഇടിച്ചുകയറാൻ സാധ്യത ഉള്ളതുകൊണ്ട് റോഡ് ഷോയ്ക്ക് ടെമ്പോയാണ് ഒരുക്കിയതെങ്കിലും വെയിലുകൊള്ളാതെ ഒട്ടുമിക്ക പ്രാദേശിക നേതാക്കക്കളും നേരെത്തെ തന്നെ വേദി കീഴടക്കി. ഡി സി സി പ്രസിഡൻറ്റ് ബാബു ജോർജ‌്, പി മോഹൻരാജ്, ആന്റോ ആന്റണി എം പി, പഴകുളം മധു എന്നിവർ മുല്ലപ്പള്ളിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
 
 


from Kerala || Deshabhimani ​Online ​News https://ift.tt/2TmDoxg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages