സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചാ വേദിയായി 'കോടിയേരിയോട് ചോദിക്കാം' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചാ വേദിയായി 'കോടിയേരിയോട് ചോദിക്കാം'

കൊച്ചി > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പരിപാടി 'കോടിയേരിയോട് ചോദിക്കാം' സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ച വേദിയായി. സിപിഐ എം കേരള യുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ്‌ കോടിയേരി തത്സമയം ചേദ്യങ്ങൾക്ക്‌ മറുപടി നല്‍കിയത്‌. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രസക്തി ആമുഖമായി പറഞ്ഞുകൊണ്ടാണ്‌ ചർച്ച പരിപാടി തുടങ്ങിയത്‌.

മോഡി സർക്കാറിനെ പുറത്താക്കി ഒരു മതനിരപേക്ഷ സർക്കാറിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കണം. അതിന്‌ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ലോക്‌ സഭയിൽ പരമാവധി വർധിപ്പിക്കേണ്ടതുണ്ട്‌. 2014 ൽ ഇടതുപക്ഷത്തിന്‌ 62 സീറ്റുകൾ കിട്ടിയതാണ്‌ വാജ്‌പേയി ഗവൺമെന്റിനെ അധികാരത്തിൽ നിന്ന്‌ പുറത്താക്കാൻ നിർണായകമായത്‌. അന്ന്‌ കേരളത്തിൽ നിന്ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ 18 സീറ്റുകൾ ലഭിച്ചു. ആ ദൗത്യം 2019 തിലും ജനങ്ങൾ ഏറ്റെടുക്കണം. ഇന്ന്‌ ബിജെപി സർക്കാർ നടപ്പിലാക്കുന്ന ഉദാര വൽക്കരണ നയങ്ങൾ നടപ്പിലാക്കുന്ന ഒരു സർക്കാരിന്‌ പകരം ബധൽ നയം മുന്നോട്ടുവെക്കുന്ന ഒരു സർക്കാർ ദേശീയ തലത്തിൽ വരണം. അതിന്‌ എല്ലാവരും സഹകരിക്കണമെന്നും കേടിയേരി ആമുഖമായി പറഞ്ഞു.

രാത്രി എട്ട്മണിക്ക് ആരംഭിച്ച പരിപാടിയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ധാരാളം ആളുകളാണ്‌ കമന്റിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചത്‌. തെരഞ്ഞെടുപ്പിന്‌ മുന്നേ പുറത്തുവരുന്ന സർവേ റിപ്പോർട്ടുകളെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം.
എന്നാൽ ലോക്‌ സഭാതെരഞ്ഞെടുപ്പിന്റെ ചർച്ചകൾ ആരംഭിച്ചതേയുള്ളുവെന്നും സർവേ റിപ്പോർട്ടിൽ യാതൊരു യാഥാർത്യവുമില്ലെന്നും കോടിയേരി മറുപടി നൽകി . ഇതിന്‌ മുമ്പും വസ്‌തുതക്ക്‌ നിരക്കാത്ത ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്‌. അതിന്‌ വലിയ ഉദാഹരണമാണ്‌ 2004 ലേത്‌. അന്ന്‌ ഭൂരിഭാഗം സർവേ റിപ്പോർട്ടുകൾ പ്രവചിച്ചത്‌ യുഡിഎഫിന്‌ 14 ഉം എൽഡിഎഫിന്‌ 6 ഉം സീറ്റായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ എൽഡിഎഫിന്‌ 18 ഉം യുഡുഎഫിന്‌ 1 സീറ്റുമാണ്‌ ലഭിച്ചത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2UEKPgr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages