ത്രിതല പഞ്ചായത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച ഗ്രാമപഞ്ചായത്ത് പാപ്പിനിശേരി, നെടുമങ്ങാട് ബ്ലോക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ത്രിതല പഞ്ചായത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച ഗ്രാമപഞ്ചായത്ത് പാപ്പിനിശേരി, നെടുമങ്ങാട് ബ്ലോക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

തൃശൂർ> വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള 2017‐18ലെ സംസ്ഥാന സർക്കാരിന്റെ സംസ്ഥാനതല ഒന്നാം സ്ഥാനം പുരസ്കാരത്തിന് പാപ്പിനിശേരി ഗ്രാമ പഞ്ചായത്ത് (കണ്ണൂർ ജില്ല) അർഹമായി. മികച്ച ബ്ലോക് പഞ്ചായത്തായി നെടുമങ്ങാടിനെയും (തിരുവനന്തപുരം)മികച്ച ജില്ലാ പഞ്ചായത്തായി തിരുവനന്തപുരത്തെയും തെരഞ്ഞെടുത്തു. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരം 19ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ സമാപന സമ്മേളനത്തിൽ സമ്മാനിക്കും.


മികച്ച പ്രവർത്തനം കാഴ്ചവെച്ച ത്രിതല പഞ്ചായത്തുകൾക്കും തൊഴിലുറപ്പുു പദ്ധതി നിർവഹണത്തിൽ മഹാത്മാ പുരസ്കാരത്തിന് അർഹമായ പഞ്ചായത്തുകൾക്കുമുള്ള പുരസ്കാരങ്ങൾ മന്ത്രി എ സി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മികച്ച പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിന് മുളന്തുരുത്തിയും (എറണാകുളം), മൂന്നാം സ്ഥാനത്തിന് ചേമഞ്ചേരിയും (കോഴിക്കോട്) അർഹമായി. ബ്ലോക് പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം പഴയന്നൂരും (തൃശൂർ), മൂന്നാം സ്ഥാനം ളാലം ബ്ലോക് പഞ്ചായത്തും (കോട്ടയം) അർഹമായി. ജില്ലാ പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തിന് കൊല്ലവും മൂന്നാം സ്ഥാനത്തിന് എറണാകുളം ജില്ലാ പഞ്ചായത്തും അർഹമായി. രണ്ടും മൂന്നും സ്ഥാനം നേടിയ ത്രിതല പഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 15 ലക്ഷം രൂപ എന്നിങ്ങനെയും സ്വരാജട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരം.

മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി നിർവഹണത്തിന് സംസ്ഥാനതലത്തിൽ കൊടുമൺ (പത്തനംതിട്ട) ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം തുറയൂർ (കോഴിക്കോട്) ഗ്രാമ പഞ്ചായത്തും ബുധനൂർ ഗ്രാമപഞ്ചായത്തും പങ്കിട്ടു. മഹാത്മ പുരസ്കാരം നേടിയ സ്ഥാപനങ്ങൾക്ക് സാക്ഷ്യപത്രവും മൊമന്റോയും നൽകും.
ഗ്രാമപഞ്ചായത്ത് ജില്ലാതലത്തിൽ ജില്ലാതലത്തിൽ ഒന്നും രണ്ടാം സ്ഥാനം നേടി പഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് പത്തു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അഞ്ചു ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് സമ്മാനം.

തദ്ദേശവകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആസൂത്രണബോർഡ് അംഗം , ആസൂത്രണ ബോർഡ് ഡി പി ഡിവഷൻ ചീഫ്, നഗരകാര്യ ഡയറക്ടർ, സ്റ്റേറ്റ് റിസാഴ്സ് ഗ്രൂപ് കൺവീനർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായുള്ള സമാതിയാണ് അവാർഡ് അർഹമായ തദ്ദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.  എല്ലാ അവാർഡുകളും സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ സമ്മാനിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു



from Kerala || Deshabhimani ​Online ​News http://bit.ly/2UVEwFk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages