തിരുവനന്തപുരം > വിവിധ വകുപ്പുകളിലായി 85 പുതിയ തസ്‌തികകള്‍കൂടി സൃഷ്‌ടിക്കാൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. കിഫ്ബി പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാൻഡ് അക്വിസിഷന്‍ യൂണിറ്റ് അനുവദിക്കും. ഇതിനുവേണ്ടി ഓരോ യൂണിറ്റിലും 13 തസ്‌തികകള്‍ സൃഷ്‌ടിക്കും. കണ്ണൂര്‍ സിറ്റി റോഡ് വികസന പദ്ധതിക്ക് 26 ഹെക്‌ടര്‍ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് 8 തസ്‌തികകളുള്ള ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റ് അനുവദിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്എടി ആശുപത്രിയില്‍ പീഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് ഒരു പ്രൊഫസര്‍ തസ്‌തികയും 2 സീനിയര്‍ റസിഡന്റ് തസ്‌തികകളും സൃഷ്‌ടിക്കും. കേരള ആരോഗ്യ സര്‍വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ (ടെക്‌നിക്കല്‍) ഒരു തസ്‌തികയും കൊല്ലം ജില്ലയിലെ വെണ്‍ചേമ്പ് എംജിപിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാളിന്‍റെതുള്‍പ്പെടെ 15 തസ്‌തികകള്‍ സൃഷ്‌ടിക്കാനും തീരുമാനമായി.
ഭക്ഷ്യസുരക്ഷ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സുപ്രണ്ട് ഉള്‍പ്പെടെ 5 തസ്‌തികകളും തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ പഞ്ചകര്‍മ്മ വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്‌തികയും സൃഷ്‌ടിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവില്‍ കര്‍ഷകര്‍ക്ക് സംഭരണ വിലയുടെ ഭാഗമായി നല്‍കിവരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് വിഹിതത്തില്‍ അടുത്ത സംഭരണ സീസണ്‍ മുതല്‍ കിലോഗ്രാമിന് ഒരു രൂപയുടെ വര്‍ധനവ് വരുത്താനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2IE5NL6
via IFTTT
No comments:
Post a Comment