കെഎസ്ആർടിസി കന്നിയോട്ടത്തിന‌് 81 വർഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കെഎസ്ആർടിസി കന്നിയോട്ടത്തിന‌് 81 വർഷം

തിരുവനന്തപുരം> കെഎസ്ആർടിസി കന്നിയോട്ടം നടത്തിയിട്ട് ഇന്നേക്ക് 81 വർഷം. 1938 ഫെബ്രുവരി ഇരുപതിന് കിഴക്കേകോട്ടയിൽനിന്ന് കവടിയാറിലേക്ക് നടത്തിയ ഓട്ടമായിരുന്നു കെഎസ്ആർടിസിയുടെ കന്നിയോട്ടം. ഇന്ന‌് 546 ബസും മുപ്പത്തിരണ്ടായിരത്തിലേറെ ജീവനക്കാരുമായി 92 ഡിപ്പോയിൽനിന്നാണ് സംസ്ഥാന--–-അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നത്. എട്ട് പതിറ്റാണ്ട് പിന്നിട്ട  ആനവണ്ടി അതിരാവിലെയും അർധരാത്രിയിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായി ജനസേവനം ലാക്കാക്കിയാണ് പ്രവർത്തിച്ചുവരുന്നത്.

 
എംപ്ളോയീസ് അസോസിയേഷൻ ഡോ. ജി ആർ പബ്ളിക് സ്കൂളുമായി സഹകരിച്ച്  നെയ്യാറ്റിൻകര ഡിപ്പോയിൽ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.     ചൊവ്വാഴ്ച രാവിലെ അജയൻ അരുവിപ്പുറത്തിന്റെ ഇന്നലകളിലെ കെഎസ്ആർടിസി എന്ന ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കും.     എക്സിബിഷനും ബസ്ഡേ വരയരങ്ങും ഹരിചാരുത ഉദ്ഘാടനംചെയ്യും. രാവിലെ പത്തുമുതൽ പൊതുജനങ്ങൾക്കായി ഓപ്പൺ ക്വിസ് നടക്കും. തുടർന്ന്, സമ്മാനദാനം മുൻ ട്രാൻ‌സ്പോർ‌ട്ട് മന്ത്രി എ നീലലോഹിതദാസൻ നാടാർ നിർവഹിക്കും.
 


from Kerala || Deshabhimani ​Online ​News http://bit.ly/2InzCzJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages