കല്യോട്ട‌് കോൺഗ്രസ‌് ഭീകരത; അക്രമത്തിൽ 5 കോടിയുടെ നഷ്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കല്യോട്ട‌് കോൺഗ്രസ‌് ഭീകരത; അക്രമത്തിൽ 5 കോടിയുടെ നഷ്ടം


പെരിയ (കാഞ്ഞങ്ങാട‌്)
കോൺഗ്രസ‌് പ്രവർത്തകർ  കല്യോട്ടും പെരിയയിലും സിപിഐ എം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും കടകളും ആക്രമിച്ചതിൽ അഞ്ചുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി  പറഞ്ഞു. കോൺഗ്രസ‌് ഭീകരത അരങ്ങേറിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്യോട്ടെ ഗംഗാധരന്റെ വീട‌് തകർത്തവർ പതിനാറരപവൻ സ്വർണം കവർന്നു. ഓമനക്കുട്ടന്റെ വീട്ടിൽനിന്ന‌് മൂന്നുലക്ഷം രൂപ കവർന്നു. കല്യോട്ടും പെരിയയിലും പാർടി ഓഫീസുകൾ തകർത്തു. വീടുകൾ തകർത്തു, കൊള്ളയടിച്ചു. ദിനേശ‌് ബീഡി കമ്പനിയും   രക്തസാക്ഷി സ‌്മാരകങ്ങളും സ‌്തൂപങ്ങളും നശിപ്പിച്ചു. ബസ‌് കാത്തിരിപ്പ‌് കേന്ദ്രങ്ങൾ തകർത്തു. ഗ്രന്ഥാലയങ്ങൾ കത്തിച്ചു. അക്രമികൾക്കെതിരെ  പൊലീസ‌്  ശക്തമായ നടപടിയെടുക്കണം.  കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകം സംബന്ധിച്ച‌് നേരത്തെ നിലപാട‌് വ്യക്തമാക്കിയതാണ‌്.  പ്രതികളെ തള്ളിപ്പറഞ്ഞതുമാണ‌്.  കൊല്ലപ്പെട്ട കോൺഗ്രസ‌് പ്രവർത്തകരുടെ വീട‌് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക‌് വേണ്ടി ഡിസിസി പ്രസിഡന്റ‌് ഹക്കീം കുന്നിലിനോട‌് സംസാരിച്ചിരുന്നു. പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയോട‌് ചോദിച്ച‌് പറയാമെന്നാണ‌് അറിയിച്ചത‌്.  പീന്നീട‌് മറുപടിയുണ്ടായില്ല.  മുഖ്യമന്ത്രിയെ ചാണകവെള്ളം തളിക്കാൻ കോൺഗ്രസ‌് ക്രിമിനലുകൾ തയ്യാറായി നിന്നുവെന്നാണ‌് പിന്നീട‌് അറിഞ്ഞത‌്.

ജനപ്രതിനിധികൾക്കുപോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനാണ‌് കോൺഗ്രസ‌് ശ്രമം. സിപിഐ എം നേതാക്കളെ തടയാൻ ശ്രമിച്ചു. സംഘർഷമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനൊന്നും വഴങ്ങാതെയാണ‌് സിപിഐ എം നേതാക്കൾ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ചത‌്.  കൊലപാതകത്തിൽനിന്ന‌്  മുതലെടുത്ത‌് അക്രമവും കള്ളപ്രചാരണവും നടത്തുകയാണ‌് കോൺഗ്രസ‌്. ജില്ലയിൽ 37 പ്രവർത്തകർ കൊല്ലപ്പെട്ട പ്രസ്ഥാനമാണ‌് സിപിഐ എം–-പി കരുണാകരൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ‌്ചന്ദ്രൻ, സി  എച്ച‌് കുഞ്ഞമ്പു, എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ,  ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ എന്നിവരും സംഘത്തിലുണ്ടായി.

പൊളിഞ്ഞത‌് ചാണകം ഒഴിച്ച‌് മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള നീക്കം
കാസർകോട‌്
പെരിയ കല്യോട്ട‌് കൊല്ലപ്പെട്ട കോൺഗ്രസ‌് പ്രവർത്തകരുടെ വീട‌് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചില്ലെന്ന‌ മുതലക്കണ്ണീരിന‌് പിന്നിൽ വൻ ഗൂഢാലോചന പൊളിഞ്ഞതിന്റെ നിരാശ. മുഖ്യമന്ത്രിയെ  ചാണകം ഒഴിച്ച‌്  അപമാനിക്കാനുള്ള  കോൺഗ്രസ‌് നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും പദ്ധതിയാണ‌് പാളിയത‌്.  ഇതിന്റെ ജാള്യം മറയ‌്ക്കാൻ  മുഖ്യമന്ത്രി സന്ദർശനം റദ്ദാക്കിയെന്ന വാർത്ത പടച്ചു. എതാനും സ‌്ത്രീകളെയാണ‌് മുഖ്യമന്ത്രിക്കുനേരെ ചാണകമൊഴിക്കാൻ തയ്യാറാക്കി നിർത്തിയത‌്. മൺകലത്തിൽ ചാണകവും കലക്കിവച്ചു. ക്രിമിനലുകളെയും അണിനിരത്തിയിരുന്നു. ചാണകമൊഴിച്ചശേഷം ഉണ്ടാകുന്ന സംഘർഷത്തിൽ അക്രമമായിരുന്നു ലക്ഷ്യം.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത‌് ലാലിന്റെ വീടുകളിലെത്തിയാൽ അവിടെ കുടുംബാംഗങ്ങളുടെ രോഷപ്രകടനത്തിനുള്ള വേദിയാക്കാനും തീരുമാനിച്ചു. കൃപേഷിന്റെ അച്ഛൻ പി വി കൃഷ‌്ണനോടും ശരത‌് ലാലിന്റെ അച്ഛൻ സത്യനാരയണനോടും മുഖ്യമന്ത്രി വന്നാൽ പ്രതികരിക്കേണ്ടത‌് എങ്ങിനെയെന്നും ചട്ടംകെട്ടിയിരുന്നു. മക്കളുടെ മരണത്തിൽ മനംനൊന്ത‌് കഴിയുന്ന അച്ഛനമ്മമാരുടെ വികാരം മുഖ്യമന്ത്രിക്കെതിരെ തിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ‌് നടന്നത‌്. മുഖ്യമന്ത്രിയുടെ  അവസരോചിതമായ നടപടി രാഷ്ട്രീയ  മുതലെടുപ്പിന‌് തക്കംപാർത്തിരുന്നവരെ അരിശം കൊള്ളിച്ചു. 

കഴിഞ്ഞദിവസം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ കൃപേഷിന്റെയും ശരത‌് ലാലിന്റെയും വീട‌് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവവും ഇതിനൊപ്പം ചേർത്ത‌് വായിക്കേണ്ടതാണ‌്. കോൺഗ്രസിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ രക്ഷിതാക്കളെകൊണ്ട‌് പറയിക്കുകയായിരുന്നു.  മന്ത്രി ചന്ദ്രശേഖരനെ  കോൺഗ്രസ‌് പ്രവർത്തകർ തെറിയഭിഷേകവുമായാണ‌് വരവേറ്റത‌്.

കോൺഗ്രസ‌് നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും തിരക്കഥയ‌്ക്കനുസരിച്ചുള്ള കാര്യങ്ങളും വാർത്തകളുമാണ‌് ചില ചാനലുകളിൽ വരുന്നത‌്. ഈ തിരക്കഥയിലെ ഒരു ഭാഗമാണ‌്  മുഖ്യമന്ത്രിയുടെ സന്ദർശനവും ചാണകപ്രയോഗവും. കലത്തിൽ ചാണകം തയ്യാറാക്കിവയ‌്ക്കാനും അത‌് മുഖ്യമന്ത്രി വന്നാൽ എങ്ങനെ പ്രയോഗിക്കണമെന്നും നിർദേശം നൽകിയത‌് ഒരു ദൃശ്യമാധ്യമത്തിന്റെ റിപ്പോർട്ടറാണ‌്. ഈ റിപ്പോർട്ടറാണ‌് കഴിഞ്ഞദിവസം പീതാംബരന്റെ ഭാര്യ മഞ്ജുവിനോട‌്  സിപിഐ എമ്മിനെ തള്ളിപ്പറയാൻ ആവശ്യപ്പെട്ടത‌്.

സിപിഐ എം നേതാക്കളെ ആക്രമിക്കാൻ ശ്രമം
പെരിയ (കാസർകോട‌്)
യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ടതിനെതുടർന്ന‌് വ്യാപകമായി അക്രമം നടന്ന കല്യോട്ടെത്തിയ സിപിഐ എം നേതാക്കളെ ആക്രമിക്കാൻ ശ്രമം. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ‌് ശനിയാഴ‌്ച രാവിലെ തടഞ്ഞുവച്ച‌്  ആക്രമിക്കാൻ ശ്രമിച്ചത‌്.ദിവസങ്ങളായി  തുടരുന്ന കോൺഗ്രസ‌് അക്രമത്തിൽ  സിപിഐ എം അനുഭാവികളുടെ വീടുകളും കടകളും സിപിഐ എം ഓഫീസുകളും തകർത്തിരുന്നു. ഇവിടം സന്ദർശിക്കാൻ കഴിഞ്ഞദിവസങ്ങളിൽ സിപിഐ എം നേതാക്കളെ അനുവദിച്ചിരുന്നില്ല. കോൺഗ്രസുകാർ കൊലവിളി തുടരുന്നതിനിടെയാണ‌് അക്രമത്തിനിരയായവരെ കാണാൻ നേതാക്കളെത്തിയത‌്. വാഹനങ്ങൾ തടയാനുള്ള  ശ്രമവും അക്രമഭീഷണിയും മറികടന്ന‌്  നേതാക്കൾ വീടുകളും പാർടി ഓഫീസുകളും സന്ദർശിച്ചു. തുടർന്ന‌്  കല്യോട്ട‌് ടൗണിൽ എത്തിയപ്പോഴും ആക്രമിക്കാൻ ശ്രമമുണ്ടായി.

കോൺഗ്രസ‌് നേതാക്കളും പ്രമുഖ ചാനൽ  റിപ്പോർടറും  ചേർന്നൊരുക്കിയ   നാടകമായിരുന്നുഇരുപത്തഞ്ചോളംപേർ ചേർന്നുള്ള ബഹളവും അസഭ്യവർഷവും. ഇതിനായിചില സ‌്ത്രീകളെയും ചട്ടംകെട്ടി നിർത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2IwcBdV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages