‘അപ്‌നാ ഘർ’ അതിഥി തൊഴിലാളികൾക്ക്‌ പാർപ്പിടമായി; ഉദ്ഘാടനം ഫെബ്രുവരി 23 ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

‘അപ്‌നാ ഘർ’ അതിഥി തൊഴിലാളികൾക്ക്‌ പാർപ്പിടമായി; ഉദ്ഘാടനം ഫെബ്രുവരി 23 ന്

തിരുവനന്തപുരം > ഇതര സംസ്ഥാനതൊഴിലാളികൾക്കുള്ള പാർപ്പിട പദ്ധതി ‘അപ്‌നാ ഘർ’ ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ആയിരം ദിവസത്തിലേക്ക് കടക്കുമ്പോഴാണ്‌ രാജ്യത്തിനു തന്നെ മാതൃകയായ പദ്ധതി തൊഴിൽവകുപ്പ് പൂർത്തീകരിക്കുന്നത്. കഞ്ചിക്കോട‌് വ്യവസായമേഖലയിലാണ‌് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടം. തൊഴിൽ വകുപ്പിന‌് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ‌് ഇതിന്റെ നടത്തിപ്പ‌് ചുമതല.

14 കോടി രൂപ ചെലവിൽ 44,000 ചതുരശ്ര അടി വിസ‌്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ 32 അടുക്കള, 96 ബാത്ത‌് റൂം, എട്ട‌് ഡൈനിങ‌് ഹാൾ, കുളിക്കാനും വസ‌്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട‌്. സ്വകാര്യ വസ‌്തുക്കൾ സൂക്ഷിക്കുന്നതിന‌് ഓരോരുത്തർക്കുംപൂട്ടിവയ‌്ക്കാൻ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട‌്. ചെറിയ മാസവാടകയും തൊഴിലാളികളിൽ നിന്നും ഈടാക്കും.

ഹോസ‌്റ്റലുകൾ വൃത്തിയാക്കാൻ പ്രത്യേകം ഏജൻസി, 24 മണിക്കൂറും കാവൽക്കാർ എന്നിവയും പ്രത്യേകതയാണ‌്. പാലക്കാട് കഞ്ചിക്കോട‌് മാതൃകയിൽ കോഴിക്കോട‌് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും ‘അപ‌്നാഘർ’ സമുച്ചയം നിർമിക്കാൻ പദ്ധതിയായി. രണ്ടിടത്തും ഓരോ ഏക്കർ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴിൽ വാങ്ങിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2t3UAcj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages