കൊട്ടിയൂർ പീഡനക്കേസ്‌: ഫ.റോബിന്‌ 20 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

കൊട്ടിയൂർ പീഡനക്കേസ്‌: ഫ.റോബിന്‌ 20 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും

കൊച്ചി > കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച‌് ഗർഭിണിയാക്കിയ കേസിൽ വൈദികൻ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 20 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്‌സോ കോടതിയാണ്‌ കേസിൽ വിധിപറഞ്ഞത്‌. പള്ളിമേടയിൽ കംപ്യൂട്ടർ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ്‌ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ ശിക്ഷ വിധിച്ചത്‌. കേസിലെ മറ്റു പ്രതികളായ ഫാ. തോമസ് തേരകം, സിസ്റ്റര്‍മാരായ ഡോ. ഒഫിലിയ, ബെറ്റി, ടെസി, പള്ളി ജീവനക്കാരിയായ തങ്കമ്മ എന്നിവരെ കോടതി വെറുതെവിട്ടു.

2007 ഫെബ്രുവരി 26ന് സംഭവം പുറത്തുവന്നതോടെ മുഖ്യ പ്രതി ഫാദർ റോബിൻ വടക്കുംഞ്ചേരി മുങ്ങി. കാനഡയിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച ഇയാളെ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്‌തുരാജ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേറ്റർക്കും ഡോക്‌ടർമാർക്കും പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും കൂട്ടുപ്രതികളാക്കി. നവജാതശിശുവിനെ മണിക്കൂറുകൾക്കകം അമ്മയിൽനിന്ന‌് വേർപെടുത്തി അനാഥമന്ദിരത്തിലേക്ക് കടത്തിയതിന് കന്യാസ്‌ത്രീകളും പിഞ്ചു കുഞ്ഞിനെ അനാഥാലയത്തിൽ പ്രവേശിപ്പിച്ച് അക്കാര്യം സ്വകാര്യമാക്കിയതിന് സ്ഥാപനം നടത്തിപ്പ് ചുമതലയുള്ള ചൈൽഡ് ലൈൻ മേധാവിയും സഹായിയും പ്രതിപ്പട്ടികയിലായി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2GIt0tc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages