വീട‌് നൽകാമെന്ന വാഗ‌്ദാനം മഞ്ജുവാര്യർ പാലിച്ചില്ലെന്ന‌് പരാതി; 20ന‌് കുടിൽകെട്ടി സമരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

വീട‌് നൽകാമെന്ന വാഗ‌്ദാനം മഞ്ജുവാര്യർ പാലിച്ചില്ലെന്ന‌് പരാതി; 20ന‌് കുടിൽകെട്ടി സമരം

കൽപ്പറ്റ > വയനാട‌് പനമരം പരക്കുനി കോളനിയിലെ 57 കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുതരാമെന്ന‌് രേഖാമൂലംനൽകിയ വാഗ‌്ദാനം മഞ‌്ജുവാര്യർ ഫൗണ്ടേഷൻ പാലിച്ചില്ലെന്ന‌് പരാതി. വാഗ‌്ദാന ലംഘനത്തിൽ പ്രതിഷേധിച്ച‌് തൃശൂരിലെ മഞ‌്ജുവിന്റെ വീടിന‌് മുന്നിൽ 20ന‌് കുടിൽകെട്ടി സമരം ആരംഭിക്കുമെന്ന‌് കോളനിവാസികളായ ഇന്ദിര വെള്ളൻ, പി മണി, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

2017ലാണ‌് മഞ‌്ജുവാര്യർ ഫൗണ്ടേഷൻ പരക്കുനി പണിയ കോളനിയിൽ 57 വീടുകൾ നിർമിക്കാമെന്ന‌് വാഗ‌്ദാനം നൽകിയത‌്. തുടർന്ന‌് ജനുവരി 20ന‌് പട്ടികജാതി–-വർഗക്ഷേമ മന്ത്രി, കലക്ടർ, പഞ്ചായത്ത‌് അധികൃതർ എന്നിവർക്ക‌് രേഖാമൂലം ഉറപ്പ‌് നൽകി. 1.88 കോടി രൂപ ഇതിനായി നീക്കിവയ‌്ക്കുമെന്നായിരുന്നു അറിയിച്ചത‌്. രേഖകളും പ്ലാനും സ‌്കെച്ചും ഉൾപ്പെടെ പഞ്ചായത്ത‌് അധികൃതർ ഫൗണ്ടേഷന‌് കൈമാറി. തുടർന്ന‌് നിർമാണത്തിന‌് സർക്കാർ അനുമതി നൽകി. എന്നാൽ പിന്നീട‌് ഇതേക്കുറിച്ച‌് ഒരു അറിയിപ്പും ഉണ്ടായില്ല.

പ്രളയത്തിന‌് ശേഷം നിരവധി സന്നദ്ധ സംഘടനകൾ പലർക്കും വീട‌് നിർമിച്ച‌് നൽകുന്നുണ്ട‌്. പരക്കുനി കോളനിയിൽ ഫൗണ്ടേഷന്റെ വാഗ‌്ദാനമുള്ളതുകൊണ്ട‌് സഹായങ്ങളെല്ലാം മറ്റിടങ്ങളിലേക്ക‌് പോയി. ഈ വിഷയം ലീഗൽ സർവീസ‌് അതോറിറ്റിയുടെ മുന്നിൽ കൊണ്ടുവന്നിരുന്നു. തുടർന്ന‌് ലീഗൽ സർവീസ‌് അതോറിറ്റി ചെയർപേഴ‌്സൺ കൂടിയായ സബ‌് ജഡ‌്ജി കോളനി സന്ദർശിച്ചു. വാഗ‌്ദാനം പാലിക്കാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന‌് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2BzaVKy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages