പത്രപരസ്യം നല്‍കി 19.5 ലക്ഷം തട്ടി; അച്ഛനും മകനും പിടിയില്‍, മുഖ്യപ്രതി പോളണ്ടിലേക്ക് കടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പത്രപരസ്യം നല്‍കി 19.5 ലക്ഷം തട്ടി; അച്ഛനും മകനും പിടിയില്‍, മുഖ്യപ്രതി പോളണ്ടിലേക്ക് കടന്നു

കോട്ടയം > പോളണ്ട്, സ്ളോവേക്യ എന്നിവിടങ്ങളില്‍ ജോലിയ്ക്കുള്ള വിസയും, വിദ്യാഭ്യാസ  വിസയും നല്‍കാമെന്ന് പ്രമുഖ പത്രങ്ങളിലടക്കം പരസ്യം നല്‍കി അച്ഛനും മകനും ചേര്‍ന്ന് 19.5 ലക്ഷം രൂപ തട്ടി. സംഭവത്തില്‍ ഇരുവരെയും കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. കേസിലെ പ്രധാന പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ മുണ്ടക്കയം സ്വദേശി ഡെല്‍ജോ പോളണ്ടിലേയ്ക്ക് കടന്നതായി വിവരം ലഭിച്ചു.

കോട്ടയം അയര്‍ക്കുന്നം അമയന്നൂര്‍ വള്ളിക്കാട് മറ്റത്തില്‍ തോമസ് മറ്റം(55) മകന്‍ മിഥുന്‍ തോമസ്(30) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അയര്‍ക്കുന്നം, കോട്ടയം, കൊല്ലം സ്വദേശികളായ ഏഴുപേരില്‍ നിന്നാണ് പണം കൈക്കലാക്കിയത്. ഒരു വര്‍ഷം മുമ്പാണ് മിഥുനും ഡെല്‍ജോയും തോമസും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപം ഫ്ളൈ യൂറോ വിങ്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്.

പ്രമുഖ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്‍ പരസ്യം നല്‍കിയതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ തൊഴില്‍തേടി എത്തിയത്. രണ്ടുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ  ഓരോരുത്തരില്‍ നിന്നും പ്രതികള്‍ ഈടാക്കി. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയത്.

പരാതി ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ കേസ് അന്വേഷണത്തിനായി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന് കൈമാറി. തുടര്‍ന്ന് ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുസംഘം വലയിലായത്.

വിവിധ ജില്ലകളില്‍ അടക്കം പ്രതികള്‍ വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം വര്‍ധിച്ചത് മനസ്സിലാക്കിയാണ് സ്ഥാപന ഉടമ ഡെല്‍ജോ പോളണ്ടിലേക്ക് മുങ്ങിയത്.

സിഐ ടി ആര്‍ ജിജു, പ്രിന്‍സിപ്പല്‍ എസ്‌ഐ മഹേഷ്, അഡീഷല്‍ എസ്‌ഐ തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍ പി സി സജി എന്നിവര്‍ ചേര്‍ന്നാണ്  പ്രതികളെ  പിടികൂടിയത്. തട്ടിപ്പിന് ഇരയായവര്‍  ഇനിയും പരാതി നല്‍കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാത്രം സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഡെല്‍ജോയ്ക്കായി വിദേശ ഏജന്‍സികളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Iqn9ek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages