1,02,681 കുടുംബം ഭൂമിയുടെ അവകാശികൾ, 203 ഹെക്‌ടർ ഭൂമിയും ഒഴിപ്പിച്ചു; സഫലമായത‌് പതിറ്റാണ്ടുകളുടെ സ്വപ‌്‌‌നം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

1,02,681 കുടുംബം ഭൂമിയുടെ അവകാശികൾ, 203 ഹെക്‌ടർ ഭൂമിയും ഒഴിപ്പിച്ചു; സഫലമായത‌് പതിറ്റാണ്ടുകളുടെ സ്വപ‌്‌‌നം

തിരുവനന്തപുരം > പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന‌് വിരാമമിട്ട‌്  ആയിരംദിനംകൊണ്ട‌് ലക്ഷത്തിലേറെപേരെ ഭൂമിയുടെ അവകാശികളാക്കി എൽഡിഎഫ‌് സർക്കാർ ചരിത്രംകുറിച്ചു. സർക്കാർ അധികാരത്തിൽവന്നശേഷം എല്ലാ കുരുക്കുമഴിച്ച‌് 1,02,681 പേർക്ക‌് പട്ടയം നൽകി. 3000 പേർക്കുകൂടി അടുത്തദിവസം പട്ടയം നൽകും.  ‘ആയിരംദിനം’ ആഘോഷത്തിന്റെ  ഭാഗമായി അർഹരായ എല്ലാവർക്കും പട്ടയം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്. ഇതിനായി എല്ലാ ജില്ലകളിലും  റവന്യൂ ഉദ്യാഗസ്ഥർക്ക‌്  ചുമതല നൽകി.  ഇതോടൊപ്പം സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ‌്. വിവിധ സ്ഥലങ്ങളിൽ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ 203 ഹെക്ടർ ഭൂമി ഒഴിപ്പിച്ചു.  

തൃശൂർ ജില്ലയിലാണ‌്  ഈ സർക്കാർ ഏറ്റവും കൂടുതൽ പട്ടയം നൽകിയത‌്,  ഇതുവരെയായി 30123 എണ്ണം. ഇടുക്കിയിൽ 20354 പട്ടയം നൽകി. ഇതിൽ ജനുവരി 23ന‌് മാത്രം 1167.65 ഹെക്ടറിൽ  6065 പട്ടയം നൽകി.  മലപ്പുറം ജില്ലയിൽ ഇതുവരെ 16, 400 പട്ടയം നൽകി.

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നൽകിയ പല പട്ടയങ്ങളും തർക്കത്തിനിടയാക്കിയിരുന്നു. ജനസമ്പർക്ക‌ പരിപാടിയിൽ ഒരു പരിശോധനയും നടത്താതെ തോന്നുംപോലെ പട്ടയം നൽകി. ഭൂരഹിതരില്ലാത്ത (സീറോ ലാൻഡ‌്സ‌് പട്ടയം) പദ്ധതിയുടെ ഭാഗമായുള്ളതിൽ പലതും വ്യാജനായിരുന്നു. പലരും ഇപ്പോഴും തങ്ങളുടെ ഭൂമി അന്വേഷിച്ചു നടക്കുകയാണ‌്. എൽഡിഎഫ‌് സർക്കാരിന്റെ ആദ്യമാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കുറേ സമയം നഷ്ടമായി. ഏറെ വൈകിയാണ‌് പട്ടയം നൽകുന്ന നടപടികളിലേക്ക‌് കടക്കാനായത‌്.

അർഹതയുള്ള മുഴുവൻ പേർക്കും പട്ടയം നൽകുമെന്ന‌് എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രകടനപത്രിയിൽ ഉറപ്പുനൽകിയിരുന്നു. ഇതുപ്രകാരം എല്ലാ ജില്ലകളിലും ഭൂപരിഷ‌്കരണം ഡെപ്യൂട്ടി കലക്ടർമാർക്ക‌് പട്ടയവിതരണത്തിന്റെ ചുമതല നൽകി. രേഖകൾ പരിശോധിക്കാൻ അദാലത്തും നടത്തി. തുടർന്നാണ‌് പട്ടയമേള നടത്തിയത‌്. ഇതിനുപുറമെ ലഭിക്കുന്ന അപേക്ഷകളിൽ അപ്പപ്പോൾത്തന്നെ പട്ടയം നൽകുന്നുമുണ്ട‌്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും  മേൽനോട്ടം വഹിക്കുന്നു.

സഫലമായത‌് പതിറ്റാണ്ടുകളുടെ സ്വപ‌്‌നം

എൽഡിഎഫ‌് സർക്കാർ വന്നശേഷം നൽകിയ പട്ടയങ്ങളിലധികവും വർഷങ്ങളുടെ നിയമക്കുരുക്കഴിച്ച‌്. ഇതിനായി പ്രത്യേക ചുമതലതന്നെ ഉദ്യോഗസ്ഥർക്ക‌് നൽകി. ഇതിൽ ഏറ്റവും പ്രധാനം ഇടുക്കി പദ്ധതിപ്രദേശത്തെ പത്തുചങ്ങലയിൽ മൂന്നുചങ്ങല വിട്ടുള്ള പ്രദേശത്ത‌്  നൽകിയ പട്ടയമാണ‌്. (ഇടുക്കി ഡാമിന്റെ സമീപ പ്രദേശങ്ങളിൽ പണ്ടുകാലത്ത‌് ഒരുചങ്ങല, രണ്ട‌് ചങ്ങല എന്നിങ്ങനെയായിരുന്നു അളവ‌്. ഇതിൽ 10 ചങ്ങല പ്രദേശംവരെ പട്ടയം നൽകിയിരുന്നില്ല. ഈ കണക്ക‌് മാറ്റി, ഏഴ‌് ചങ്ങലവരെ അളവിൽ ഇപ്പോൾ പട്ടയമനുവദിച്ചു).  പ്രത്യേക ഉത്തരവിറക്കിയാണ‌് ഈ പട്ടയം നൽകിയത‌്. അര നൂറ്റാണ്ടായി ഇവർ പട്ടയത്തിനായി കാത്തിരിപ്പായിരുന്നു.

എറണാകുളം ചേരാനല്ലൂരിൽ 179 പട്ടയം നൽകിയതും പ്രത്യേക ഉത്തരവിറക്കിയാണ‌്. വർഷങ്ങളായി രണ്ടും നാലും സെന്റിൽ താമസിച്ചുവരികയായിരുന്നു ഈ കുടുംബങ്ങൾ. തൃശൂർ കൈപ്പമംഗലത്ത‌് അഴീക്കോട‌് വില്ലേജിലെ 23 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പത്തനംതിട്ട അത്തിക്കയം വില്ലേജിലെ 32 ഏക്കറിലെ  കൈവശാവകാശക്കാർക്ക‌ും പട്ടയം  നൽകി.  കല്ലട പദ്ധതിക്കായി സാംനഗറിൽ ഭൂമി വിട്ടുനൽകിയവർക്കും തുമ്പയിൽ ഐ‌എസ‌്ആർഒക്ക‌് ഭൂമി വിട്ടു നൽകിയവർക്കും പട്ടയം ലഭിച്ചതും ഈ അടുത്താണ‌്.  

തൃശൂർ ചിമ്മിനി ഡാം നിർമാണവുമായി ബന്ധപ്പെട്ട‌് കുടിയൊഴിക്കപ്പെട്ട പട്ടിക വർഗ കുടുംബളുടെ പുനരധിവാസത്തിന‌് 7.5 ഏക്കർ അധികമായി വാങ്ങാൻ കലക്ടർക്ക‌് അനുമതി നൽകി. അട്ടപ്പാടി മേഖലയിലെ ആറു വില്ലേജുകളിലെ ആദിവാസികളുടെ കൈവശഭൂമിക്ക‌് പട്ടയം നൽകാൻ ഒരു സ‌്പെഷ്യൽ തഹസിൽദാർ ഓഫീസ‌് ആരംഭിക്കാനുള്ള നടപടിയും തുടങ്ങി.



from Kerala || Deshabhimani ​Online ​News http://bit.ly/2teXivz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages