വനിതാ ഡോക്ടറെ ബന്ദിയാക്കി മോഷണം; 100 പവനും 75000 രൂപയും കവർന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

വനിതാ ഡോക്ടറെ ബന്ദിയാക്കി മോഷണം; 100 പവനും 75000 രൂപയും കവർന്നു

ആലുവ> ഒറ്റയ്ക്കു താമസിയ്ക്കുന്ന വനിതാ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും, പണവും കവർന്നു. ശനിയാഴ്ച പുലർച്ചെ 2.30 ഓടെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി കെഎസ്ഇബി ഓഫീസിനു സമീപമുള്ള ഡോക്ടർ ഗ്രേസ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

റോഡരികിലെ വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മുഖമൂടിധാരികളായ രണ്ട് മോഷ്ടാക്കൾ ഡോക്ടറുടെ കിടപ്പുമുറിയിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണവും, പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ കൈക്കലാക്കുകയായിരുന്നു. 100 പവനോളം സ്വർണ്ണവും, എഴുപത്തി അയ്യായിരം രൂപയും നഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ ഭർത്താവ് മാത്യു അമേരിക്കയിലും, ഏക മകൻ ഡോ: അജിത്ത് നേവിയിലുമാണ്.

സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പരിശോധന നടത്തി. ഫോറൻസിക്ക് സംഘവും, ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കു ചേർന്നു.പരിസരത്തെ സിസിടിവി യിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചെങ്ങമനാട് എസ്ഐ എ കെ സുധീറിന്റെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുന്നത് .



from Kerala || Deshabhimani ​Online ​News http://bit.ly/2IqmdXI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages