കാസര്‍കോട് > ഉദുമയ്ക്കടുത്ത് ചേറ്റുകുണ്ടില്‍ വനിതാമതിലിനു നേരെ ആര്‍എസ്എസ് -ബിജെപി സംഘത്തിന്റെ ബോംബാക്രമണം. ഇന്ന് 3.45 ഓടെ പ്രദേശത്ത് വനിതാമതില്‍ തീര്‍ക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ബോംബും കല്ലുമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതില്‍ പൊളിക്കാനായിരുന്നു ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ നീക്കം. ആക്രമണത്തില്‍ ഒരു സ്ത്രീക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ചുള്ളിക്കല്‍ റുഖിയ (50), കാഞ്ഞാങ്ങാട് പോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാവുങ്കല്‍, ചേറ്റുകുണ്ട് പ്രദേശത്തെ ആര്‍എസ്എസ് -ബിജെപി ക്രിമിനലുകള്‍ സംഘടിച്ചെത്തിയായിരുന്നു ആക്രമണം. ദേശീയപാതയ്ക്ക് സമീപമുള്ള റെയില്‍വേ പാളത്തിന് സമീപം തീയിട്ടായിരുന്നു ആക്രമണം ആരംഭിച്ചത്. മതിലിനെത്തിയ സ്ത്രീകളെ പിന്തിരിപ്പിക്കുകയാരുന്നു ലക്ഷ്യം. എന്നാല്‍ എത്തിച്ചേര്‍ന്ന വനിതകള്‍ ചേര്‍ന്ന് മതില്‍ തീര്‍ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം ബോംബെറിയുകയായിരുന്നു. വനിതാമതിലിനു എത്തിച്ചര്‍ന്നവരുടെ വാഹനങ്ങളും പൊലീസ് വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2F25lCX
via IFTTT
No comments:
Post a Comment