കെഎസ്‌ആർടിസി നഷ്‌ടം പഴങ്കഥ: ചരിത്രനേട്ടം കൊയ്‌തത്‌ ഇങ്ങനെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കെഎസ്‌ആർടിസി നഷ്‌ടം പഴങ്കഥ: ചരിത്രനേട്ടം കൊയ്‌തത്‌ ഇങ്ങനെ

തിരുവനന്തപുരം > കാൽനൂറ്റാണ്ടിനിടെ ആദ്യമായി കെഎസ‌്ആർടിസി സ്വന്തം വരുമാനത്തിൽനിന്ന‌് ജീവനക്കാർക്ക‌് ശമ്പളം കൊടുക്കുകയാണ‌് ജനുവരിയിൽ. ശബരിമല സർവ്വീസിൽനിന്ന‌് മുൻവർഷങ്ങളേക്കാൾ 30 കോടി അധികം ലഭിച്ചതാണ‌് സ്ഥാപനത്തെ അഭിമാനകരമായ ഈ നേട്ടത്തിലേക്കെത്താൻ പ്രധാനമായും സഹായിച്ചത‌്. മൊത്തം 45.2 കോടി ഇവിടെനിന്ന‌് ലഭിച്ചു. കൂടാതെ ഡ്യൂട്ടിയിലും പ്രവർത്തനത്തിലും അനവധി പരിഷ്‌കാരങ്ങൾ ഇതിനിടെ സ്ഥാപനത്തിൽ കൊണ്ടുവന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയും നേട്ടത്തിന്‌ കാരണമായി. നഷ്‌ടത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി വരുമാനം നേട്ടത്തിലേക്ക് എത്തിയതിൽ ചില കാരണങ്ങൾ.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇലക്‌ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കി. ആദ്യം സര്‍വ്വീസ് നടത്തിയ ശബരിമലയില്‍ 10 ഇലക്‌ട്രിക് ബസുകള്‍ കോര്‍പ്പറേഷനിലെ മറ്റ് ഏതൊരു ബസുകളെക്കാളും ആദായകരമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കിലോമീറ്ററിന് ആകെ 50.05 രൂപയാണ് അവിടെ ചെലവ് വന്നത്. ഒരു കിലോമീറ്ററിന് ശരാശരി 110 രൂപ വരുമാനം ലഭിക്കുകയും അതില്‍ 57 രൂപ ഒരു കിലോമീറ്ററില്‍ കോര്‍പ്പറേഷന് ലാഭം ഉണ്ടാകുകയും ചെയ്‌തു.

മറ്റ്‌ ഡ്യൂട്ടികളില്‍ ഉണ്ടായിരുന്ന 613 കണ്ടക്‌ടര്‍, ഡ്രൈവര്‍മാരെ സര്‍വ്വീസ് ഓപ്പറേഷന്‍സിനായി മാറ്റിയതിലൂടെ 55.95 കോടി രൂപ ജോലി ലാഭം.

ഡ്രൈവര്‍  കം – കണ്ട‌ക്‌ടര്‍ രീതി നടപ്പിലാക്കി.  ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് 8 മണിക്കൂറില്‍ കൂടുതല്‍ ബസ് ഓടിക്കേണ്ടിവരില്ല.  ക്രൂ ലാഭവും അപകടങ്ങള്‍ കുുറയുന്നതിനും കാരണമായി.

കണ്ടക്‌ടര്‍ ലെസ്‌ ബസ്‌ ശബരിമല സര്‍വ്വീസിന് നടപ്പിലാക്കിയതും മറ്റ് സര്‍വ്വീസു‌കളില്‍ കൂടി നടപ്പാക്കിവരുന്നതുമൂലം കണ്ടക്‌ടര്‍മാരുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം  69.62 കോടി രൂപ ബസിലെ പരസ്യയിനത്തില്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 189.98 കോടി രൂപയായി വര്‍ദ്ധിച്ചു.

64 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുളള വാടകയായി 24.5 കോടി രൂപ ലഭിച്ചു.  ഇതും ആദ്യമായാണ്.

മറ്റ് ആർടിസികളെ അപേക്ഷിച്ച് ഡീസല്‍ വില കെഎസ്ആര്‍ടിസിയില്‍ നിന്നും കൂടുതല്‍ വാങ്ങിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി വിലപേശി വിലകുറയ്‌ക്കുവാന്‍ നടപടി സ്വീകരിച്ചു.

കടമുറികള്‍ കുറഞ്ഞവാടകയ്‌ക്ക്‌ക് പോകുന്നത് ഒഴിവാക്കിയതിനാല്‍ ഇപ്പോള്‍ 100% ഇരട്ടിച്ചോ, ടെണ്ടറുകള്‍വഴി മാത്രമോ നല്‍കുന്നതുവഴിയുളള വര്‍ദ്ധനവിലൂടെ വലിയ സാമ്പത്തികനേട്ടം ഉണ്ടാകുന്നു. (60% വര്‍ദ്ധനവ് ഉണ്ടായി).

പത്ത് ഇലക്‌ട്രിക് ബസുകളില്‍ നിന്നുമാത്രമായി 89.11 ലക്ഷം രൂപ പരസ്യയിനത്തില്‍ ലഭിച്ചു.

ബസ്സുകളില്‍ കൊറിയര്‍ സര്‍വ്വീസ് നടപ്പിലാക്കിയപ്പോള്‍ 1.63 കോടി രൂപയായിരുന്ന വരുമാനം ഇപ്പോള്‍ പുതിയ ടെണ്ടറിലൂടെ 7.03 കോടി രൂപയായി വര്‍ദ്ധിച്ചു (കാലാവധി മൂന്ന് വര്‍ഷം).

  ഇന്ധനക്ഷമത (4.07ല്‍ നിന്നും 4.19 ആയി) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചപ്പോള്‍ 16.82 കോടി രൂപ ഈയിനത്തില്‍ ലാഭിക്കുവാന്‍ കഴിഞ്ഞു.

ബസ്സ്റ്റാഫ് ജീവനക്കാരുടെ അനുപാതം നേരത്തെ 9 ആയിരുന്നത് ഇപ്പോള്‍ 6.78 ആയി കുറയ്‌ക്കാന്‍ കഴിഞ്ഞു.

ഫോണ്‍, വൈദ്യുതി, വെളളം എന്നീ ഇനങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയതിനാല്‍ ഒരു വര്‍ഷം  ഏകദേശം 1.56 കോടി രൂപയുടെ  ലാഭം.

പരമാവധി ഓഫീസ് വാഹനങ്ങള്‍ ഓഫീസര്‍മാര്‍ തന്നെ സ്വയം ഓടിക്കണം എന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ അനേകം ഡ്രൈവര്‍മാരെ റൂട്ടുകളിലേയ്‌ക്ക്‌ അയക്കാന്‍ കഴിഞ്ഞു.  അവശതയനുഭവിക്കുന്ന ഡ്രൈവര്‍മാരെ ഓഫീസ് വാഹനം ഓടിക്കുവാന്‍ നിയോഗിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാരെ സര്‍വ്വീസ് ഓപ്പറേഷനുവേണ്ടി നിയോഗിച്ചു.

25 വര്‍ഷമായി നടന്നുവന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്താലാക്കി സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍ വന്നു.  ആഴ്‌ചയില്‍ മൂന്ന് ദിവസം എന്നതിനുപകരം ആറ് ദിവസവും ജീവനക്കാര്‍ ഡ്യൂട്ടിക്ക്‌ ഹാജരാകേണ്ടതിനാല്‍ അവരുടെ ലഭ്യത വര്‍ദ്ധിച്ചു. ഈയിനത്തില്‍ പ്രതിവര്‍ഷം 58.94 കോടി രൂപയുടെ ലാഭം.  കൂടാതെ ഒരു ദിവസം വിവിധ അലവന്‍സിനത്തില്‍ 8.2 ലക്ഷം രൂപയുടെ ചെലവ് ലാഭിക്കാന്‍ കഴിഞ്ഞു. അതിലൂടെ ഒരു വര്‍ഷം 30 കോടി ലാഭം.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുക്കാനുളള പണം കൈയ്യില്‍ ഉണ്ടായിരുന്നിട്ടും ഓഫീസുകളിലെ താമസം കാരണം അത് നല്‍കാതിരുന്നതിനാല്‍ പ്രത്യേക കര്‍മ്മ പദ്ധതിയിലൂടെ അനിശ്ചിതത്വത്തില്‍ ഉണ്ടായിരുന്ന 1000ത്തോളം കേസുകള്‍ ഒഴിവായി. ഇതിലൂടെ ഹൈക്കോടതിയില്‍ ഉണ്ടാകാവുന്ന വ്യവഹാരയിനത്തില്‍ 3.5 കോടി രൂപ ലാഭം.



from Kerala || Deshabhimani ​Online ​News http://bit.ly/2Rio1B8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages