കണ്ണര് > മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലേക്കു പോകാനിരുന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. നേവിയുടെ പ്രത്യേക വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു മുമ്പ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നത്.
സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ കഴിഞ്ഞ് കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്കായി പുറപ്പെടാനിരുന്നതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയും സംഘവും വിമാനത്തില്‍ കയറിയിരുന്നു.
ഈ സമയത്താണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികൃതരുടെ ആവശ്യപ്രകാരം പുറത്തിറങ്ങിയ പിണറായി വിഐപി ലോഞ്ചില്‍ വിശ്രമിക്കുകയാണ്. കൊച്ചിയില്‍ നിന്ന് നേവിയുടെ മറ്റൊരു വിമാനത്തില്‍ മുഖ്യമന്ത്രി യാത്ര തുടരും
from Kerala || Deshabhimani Online News http://bit.ly/2ThE7wq
via IFTTT
No comments:
Post a Comment