ശബരിമല : സംഘപരിവാർ അക്രമങ്ങളുടെ റിപ്പോർട്ട‌് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ശബരിമല : സംഘപരിവാർ അക്രമങ്ങളുടെ റിപ്പോർട്ട‌് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി


തിരുവനന്തപുരം
സുപ്രീംകോടതിവിധിയുടെ ഭാഗമായി യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്ന സ്ഥിതി ഉണ്ടായതിനെത്തുടർന്ന് സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്തിൽ നടന്ന അക്രമങ്ങളെക്കുറിച്ചുളള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവത്തിന് കൈമാറി. വിധി വന്നതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയിൽ വിവിധ തീർത്ഥാടന സമയങ്ങളിൽ നട തുറന്നപ്പോൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സംഘപരിവാർ സംഘടനകൾ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകൾക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ട്. നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന മർദ്ദനങ്ങളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹർത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് 1137 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതിൽ 9193 പേർ സംഘപരിവാർ സംഘടനകളിൽ പെടുന്നവരാണ്. മറ്റു സംഘടനകളിൽ പെടുന്നവർ 831 ആണ്. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പോലീസ് സ്റ്റേഷനുകളിലായി 15 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.വിവിധ വിശേഷ വേളകളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങൾ സംബന്ധിച്ച് 2012 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. അതിൽ തിരിച്ചറിഞ്ഞ പ്രതികൾ 10561 പേരാണ്. ഇവരിൽ സംഘപരിവാർ സംഘടനകളിൽ പെട്ടവർ 9489 ഉം മറ്റുള്ളവർ 1072 ഉം ആണ്.
തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് വേളകളില്‍ ദർശനത്തിന് എത്തിച്ചേർന്ന മുപ്പതോളം സ്ത്രീകളെ തടയാന്‍ പ്രതിഷേധക്കാരെത്തി. എത്തിയ സ്ത്രീകളില്‍ അഞ്ച‌് പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരുമുണ്ട്.ഇവരെ തടഞ്ഞത്  സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.  സെപ‌്തമ്പർ 28ന‌്  സുപ്രീംകോടതി വിധി വന്നശേഷം സമർപ്പിച്ച വിവിധ ഹർജികൾ ജനുവരി 22 ന് കേൾക്കാമെന്നറിയിച്ച സുപ്രീംകോടതി, വിധിക്ക് സ്റ്റേയില്ലെന്ന്  അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കൂടിയാണ് പ്രായഭേദമന്യേ സ്ത്രീകൾ ശബരിമല ദർശനത്തിന് എത്തിയത്.

സംസ്ഥാനത്ത് വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും  ഉണ്ടായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കാര്യങ്ങളും ഉൾക്കൊള്ളുന്ന സിഡികളും റിപ്പോർട്ടിന്റെ ഭാഗമായി നൽകി. രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം ഉണ്ടായ അക്രമപരമ്പരകളുടെയും വിശദമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. ജനുവരി മൂന്നിലെ ഹർത്താൽ ദിനത്തിൽ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇത് സംബന്ധിച്ച  കണക്കും ഗവർണർക്ക് കൈമാറി.



from Kerala || Deshabhimani ​Online ​News http://bit.ly/2Fnq2cZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages