തൃശൂർ> പ്രശസ്‌ത സംവിധായകൻ പ്രിയനന്ദനനെ ആർഎസ്‌എസുകാർ ആക്രമിച്ചു. വല്ലച്ചിറയിൽ പ്രിയനന്ദനന്റെ വീടിനടുത്തുള്ള കടയിൽവെച്ചാണ് ആക്രമിച്ചത്. മർദ്ദിച്ചശേഷം പ്രിയനന്ദനന്റെ മേൽ ചാണകവെള്ളവും ഒഴിച്ചു.മർദ്ദനത്തിൽ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയാണ് ആക്രമണമുണ്ടായത്.
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ കുറച്ചുദിവസം മുമ്പ് പ്രിയനന്ദനൻ എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിനെതിരെ ബിജെപി ‐ ആർഎസ്‌എസ് പ്രവർത്തകർ തെളറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു.ബിജെപിനേതാവ് ബി ഗോപാലകൃഷ്ണൻ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
സംഭവത്തിൽ പ്രിയനന്ദനൻ പൊലീസിൽ പരാതി നൽകും.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനു നേരെ നടന്ന ആർഎസ്എസ്. ഗുണ്ടാ ആക്രമത്തെ സാഹിത്യക്കാരൻ ആശോകൻ ചെരുവിൽ അപലപിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എസ്.എസിനെ വിമർശിച്ചതിന്റെ പേരിൽ പ്രിയന് ഭീഷണി ഉണ്ടായിരുന്നുവെന്നും അശോകൻ ചെരുവിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MvdHF5
via IFTTT
No comments:
Post a Comment