മനുഷ്യക്കടത്ത‌്: ബോട്ടിൽ സ്ഥലമില്ല; തിരികെ പോന്നുവെന്ന‌് പ്രഭു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

മനുഷ്യക്കടത്ത‌്: ബോട്ടിൽ സ്ഥലമില്ല; തിരികെ പോന്നുവെന്ന‌് പ്രഭു

കൊച്ചി > മത്സ്യബന്ധന ബോട്ടിൽ കയറാനാകാത്ത വിധം ആളുടെ എണ്ണം കൂടിയതിനാലാണ‌് തിരികെ പോന്നതെന്ന‌് ഡൽഹിയിൽ നിന്നും പൊലീസ‌് കസ‌്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണി. ഭക്ഷണവും വസ‌്ത്രവും ഉൾപ്പെടെയുള്ള  71 ബാഗുകൾ ഉപേക്ഷിക്കേണ്ടി വന്നത‌് അതിനാലാണെന്നും പ്രഭു അന്വേഷണ ഉദ്യോഗസ്ഥരോട‌് പറഞ്ഞു. ആലുവ റൂറൽ എസ‌്പി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ‌്ത‌് വരികയാണ‌്.

ബോട്ടിൽ പോകാനെത്തിയവർ ഓസ‌്ട്രേലിയയിലേക്ക‌് വിളിച്ചതിന്റെ ഫോൺ രേഖകൾ പൊലീസ‌് തിരിച്ചറിഞ്ഞിട്ടുണ്ട‌്. സൈബർ സെല്ലിന്റെ സഹായത്തോടെ  ഫോൺ വിളിയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ‌് പൊലീസ‌് നിഗമനം. ജനുവരി 12 ന‌് പുലർച്ചെ ദയാമാത–-2 എന്ന മത്സ്യബന്ധന ബോട്ടിൽ 200ഓളം പേരുണ്ടായിരുന്നതായാണ‌് സൂചന. ഇതിൽ കയറിപ്പറ്റാൻ കഴിയാത്തവിധം സ‌്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘമുണ്ടായിരുന്നുവെന്നും തന്റെ ഭാര്യയേയും കുട്ടിയേയും ബോട്ടിൽ കയറ്റി അയച്ചുവെന്നുമാണ‌് പ്രഭു പറയുന്നത‌്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യകടത്തിന്റെ പിന്നിൽ ആരെല്ലാമായിരുന്നുവെന്നും ബോട്ടിൽ എവിടെനിന്നുള്ളവാരാണെന്നും മറ്റുമുള്ള കാര്യങ്ങൾ പ്രഭു വ്യക്തമാക്കിയിട്ടില്ല. ദീപക‌് എന്നയാളും പ്രഭുവും ഒരാൾ തന്നെയാണെന്നാണ‌് നിഗമനം. ഓസ‌്ട്രേലിയയിലേക്ക‌് കൊണ്ടുപോകുന്നതിനുള്ള തുക തികയാത്തവരെ ബോട്ടിൽ നിന്നും ഇറക്കി വിട്ടതായും അത്തരത്തിൽ തിരികെ പോന്നവരുടെ കൂടെയാകും പ്രഭുവും എത്തിയതെന്നാണ‌് പൊലീസ‌് കരുതുന്നത‌്. ഇയാൾ ഓസ‌്ട്രേലിയയിലേക്കുള്ള സംഘാംഗമാണെന്ന‌്  പറഞ്ഞ‌് വിശ്വസിപ്പിച്ച‌് ആളുകളെ സംഘടിപ്പിച്ച ഏജന്റാണോയെന്നും പരിശോധിക്കും.

ഓസ‌്ട്രേലിയയിലേക്ക‌് പോയ സംഘത്തിലെ ഓരോരുത്തരിൽ നിന്നും ഒന്നര ലക്ഷം രൂപ മുൻകൂറായി വാങ്ങിയെന്നാണ‌് സൂചന. ഡെൽഹിയിൽ അംബേദ‌്കർ കോളനി കേന്ദ്രീകരിച്ച‌് മനുഷ്യകടത്ത‌് സംഘം 200 ഓളം പേരിൽ നിന്നായി കോടികൾ വാങ്ങി. ഇവിടെ പരിശോധന നടത്തിയ അന്വേഷണ സംഘം സംശയമുള്ള നിരവധിപേരെ ചോദ്യം ചെയ‌്ത‌് വിട്ടയച്ചു. ശ്രീലങ്കൻ അഭയാർഥികളും തമിഴ‌് വംശജരും തിങ്ങി പാർക്കുന്ന കോളനിയിൽ കൊടുംകുറ്റവാളി സംഘങ്ങളുടെ ആധിപത്യമാണ‌്. ഡെൽഹി പൊലീസിനും ഈ പ്രദേശത്ത‌് കയറാൻ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ‌് പ്രഭുവിനെ കസ‌്റ്റഡിയിലെടുത്ത‌് ശനിയാഴ‌്ച കൊച്ചിയിലെത്തിച്ചത‌്.

മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ദയാമാത–-2 ബോട്ട‌് 2017ലാണ‌്  നിർമിച്ചത‌്. 30 ദിവസംവരെ കടലിൽ സഞ്ചരിക്കാവുന്നവിധമുള്ള സജ്ജീകരണങ്ങളോടെയാണ‌് ബോട്ട‌് നിർമിച്ചിട്ടുള്ളത‌്. ബോട്ട‌് വിൽപ്പന നടത്തിയെങ്കിലും ഉടമാവകാശം ഇപ്പോഴും മുനമ്പം സ്വദേശിയുടെ പേരിൽതന്നെയാണ‌്. 1.20 കോടിക്ക‌് വിൽക്കുകയായിരുന്നു. ബോട്ട‌് വാങ്ങിയ അനിൽകുമാറിനെ നേരത്തെ പൊലീസ‌് ചോദ്യംചെയ‌്തിരുന്നു. തമിഴ‌്നാട‌് സ്വദേശി ശ്രീകാന്തൻ, തിരുവള്ളൂർ സ്വദേശി രവി എന്നിവരാണ‌് മനുഷ്യകടത്തിന‌് പിന്നിലെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2MlNhp9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages