ജയ് ഹിന്ദ് അല്ല, മോഡിക്ക് 'ജിയോ ഹിന്ദ്': യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ജയ് ഹിന്ദ് അല്ല, മോഡിക്ക് 'ജിയോ ഹിന്ദ്': യെച്ചൂരി

കൊച്ചി > ജയ്ഹിന്ദ് എന്നത് 'ജിയോ' ഹിന്ദാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും എം എം എസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുന്നവരുടെ പേരുകള്‍ ഒളിച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഫ്രാന്‍സില്‍ അംബാനിയും,  ഓസ്‌ട്രേലിയയില്‍ അദാനിയും, ഗള്‍ഫില്‍ മുകേഷ് അംബാനിയും മോഡിക്കൊപ്പം പോയി. ശചകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് ബിജെപിയുടെ ഭരണമെന്നും യെച്ചൂരി പറഞ്ഞു.

ഏറ്റവും കോര്‍പറേറ്റ് പണം ബിജെപിയുടെ കൈകളിലേക്കാണ് എത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ സമ്പത്ത് ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ സമ്പത്തിനു തുല്യമാണ്. ഈ നയങ്ങള്‍ക്കെല്ലാമെതിരെ തൊഴിലാളി-- കര്‍ഷക ഐക്യം സാധ്യമാകുകയാണ്. ഇടതുപക്ഷം പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന അജന്‍ഡ ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഏറ്റെടുക്കേണ്ടി വന്നു.

രാജ്യത്ത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നയങ്ങളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ക്കുന്നത് സിപിഐ എമ്മാണ്. മതനിരപേക്ഷതയുടെയും സാമ്പത്തിക നയങ്ങളുടെയും കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ ചെയ്യുന്ന ഒത്തുതീര്‍പ്പുകള്‍ കണ്ടതാണ്. സിപിഐ എമ്മിനെ ഒഴിവാക്കി ബിജെപിക്കെതിരായുള്ള പ്രതിപക്ഷ പ്രവര്‍ത്തനം അര്‍ത്ഥമില്ലാതാകുന്നതു അതുകൊണ്ടാണ്.

ബിജെപിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തെ ലോകസഭയില്‍ ശക്തിപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയിലാണ് പ്രധാനമായും വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രദ്ധകൊടുക്കുന്നത്. കേരളത്തില്‍ പ്രധാനമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ്. തമിഴ്‌നാട്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി പറഞ്ഞു.

പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ ദിനേശ്മണി സ്വാഗതവും ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി ബി ദേവദര്‍ശന്‍ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2TbSdPT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages