തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി നടപ്പാക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി നടപ്പാക്കും: മുഖ്യമന്ത്രി

കൊല്ലം > ദേശീയ തൊഴിലുറപ്പു തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നത്  സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിൽദിനങ്ങൾ  വർധിപ്പിക്കാൻ  കേന്ദ്രസർക്കാർ അടിയന്തര നടപടി എടുക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പത്തുലക്ഷത്തോളം തൊഴിലാളികൾ  തൊഴിലുറപ്പു പദ്ധതിയിൽ  പണിയെടുക്കുന്നു. തൊഴിലാളികൾക്ക് സമഗ്ര ക്ഷേമപദ്ധതി ദീർഘനാളായുള്ള ആവശ്യമാണ്. ഇത്  നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഉടനെ  തീരുമാനമുണ്ടാകും. 

കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കണമെങ്കിൽ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകണം. ഇതിന്  അനുമതി നൽകേണ്ടത്‌ കേന്ദ്രസർക്കാരാണ്.  അനുകൂല തീരുമാനം വന്നിട്ടില്ല. ഇതിനുള്ള ശ്രമം തുടരും. നടപ്പു സാമ്പത്തിക വർഷത്തിൽ  ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. രജിസ്റ്റർ ചെയ്ത 34 ലക്ഷം തൊഴിലാളികളിൽ ആക്ടിങ‌് കുടുംബങ്ങൾ 20 ലക്ഷമാണ്. അവർക്ക്  ശരാശരി 50 ദിവസത്തെ  ജോലി  ഇതിനകം ലഭിച്ചു. 4.5 ശതമാനം കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു.  ഇനിയുള്ള ദിവസങ്ങൾ ഇത് ഉയരും. രാജ്യത്ത്  ഏറ്റവും ഫലപ്രദമായി പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം. പട്ടികജാതി–- വർഗവിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽദിനങ്ങളും അതത് ആഴ്ചയിൽതന്നെ കൂലി നൽകാനും കഴിയുന്നു.  ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ 25 കോടി രൂപ അധികം അനുവദിച്ചു. നഗരങ്ങളിലെ തൊഴിലാളികൾക്കുള്ള അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കിയും കേരളം രാജ്യത്തിനു മാതൃകയാകുന്നു. തൊഴിലുറപ്പു തൊഴിലാളികൾക്ക് 1000 രൂപ ഫെസ്റ്റിവൽ അലവൻസ്  നൽകുന്ന ഏക സംസ്ഥാനമായി കേരളം മാറി. 

മതിയായ തുക നീക്കിവയ്ക്കാതെയും  ലേബർ ബജറ്റ് വെട്ടിക്കുറച്ചും  പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിലാളികൾക്ക് നിയമം ഉറപ്പു നൽകുന്ന ജോലിയും കൂലിയും പണിയിടങ്ങളിലെ സൗകര്യവും  നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റെ  ഭാഗത്തുനിന്നുണ്ടാകുന്നത് . കോർപറേറ്റുകളുടെ താൽപ്പര്യമാണ് ഇവർക്ക് മുഖ്യം. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും തൊഴിലുറപ്പു നിയമം നൽകുന്ന  അവകാശങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനും എൻആർഇജി യൂണിയൻ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2B50QFh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages