ഡോ. കെ എസ് മണിലാലിന് അവാര്‍ഡ് സമ്മാനിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ഡോ. കെ എസ് മണിലാലിന് അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട് > ജൈവ ജാഗ്രതാ പുരസ്‌കാരം പ്രശസ്ത ശാസ്‌ത്രജ്ഞന്‍ ഡോ. കെ എസ് മണിലാലിന് സമ്മാനിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം നല്‍കി. കോഴിക്കോട്ടുകാര്‍പോലും വേണ്ടരീതിയില്‍ മണിലാലിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതനുസരിച്ചുള്ള അംഗീകാരം നല്‍കിയിട്ടില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു.

പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 17ാം നൂറ്റാണ്ടില്‍ ലാറ്റില്‍ ഭാഷയില്‍ രചിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് 2003ല്‍  വ്യാഖ്യാനത്തോടെ ഇംഗ്ലീഷിലേക്കും 2008ല്‍ മലയാളത്തിലേക്കും തര്‍ജമചെയ്‌ത ശാസ്‌ ത്രജ്ഞനാണ് ഡോ. മണിലാല്‍.

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിക്കടുത്ത്  ഡോ. മണിലാലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ. പി വി മധുസൂദനന്‍ ആദരപത്രം സമര്‍പ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ഡോ. എം ജി എസ് നാരായണന്‍, ഡോ. എ അച്യുതന്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രോജക്ട് റിസര്‍ച്ച് ഫെലോ ഡോ. സി ആര്‍ സുരേഷ്, ഡോ. കെ സുഗതന്‍, ഡോ. എം സാബു എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും സീമ ശ്രീലയം നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ul0voK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages