പോരാളിയുടെ അത്യപൂര്‍വ ജീവിതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

പോരാളിയുടെ അത്യപൂര്‍വ ജീവിതം

'കൊല്ലാം; പക്ഷേ തോല്‍പിക്കാനാവില്ല' എന്ന വിപ്ലവകാരികളുടെ എക്കാലത്തെയും ആവേശ മുദ്രാവാക്യം സ്വ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പോരാളിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ശരീരത്തിന് 80 ശതമാനം വൈകല്യമുണ്ടെന്നല്ല, 20 ശതമാനം ശേഷിയുണ്ട് എന്നാണ് അദ്ദേഹം എപ്പോഴും തന്നെക്കുറിച്ച് പറഞ്ഞത്. ശുഭാപ്തി വിശ്വാസം വിപ്ലവകാരികള്‍ക്ക് അവശ്യംവേണ്ട യോഗ്യതയാണെന്ന്  തെളിയിച്ച കമ്യൂണിസ്‌റ്മാ. 29 വയസ്സിനുശേഷം ദീര്‍ഘകാലം വീല്‍ചെയറില്‍ കഴിയേണ്ടിവന്നപ്പോഴും ഇച്ഛാശക്തിയുടെ പര്യായമായി.


ശരീരംകൊണ്ട് എത്താനാവാത്തിടത്ത് മനസ്സുകൊണ്ട് പറന്നെത്തി. പ്രത്യേകിച്ച്, വിദ്യാര്‍ത്ഥികളെയും യുവാക്കളുടെയും സമരപോരാട്ടങ്ങളില്‍. കലാലയ രാഷ്ട്രീയത്തിനെതിരെ വലതുപക്ഷവും കോടതിയുമെല്ലാം ഉറഞ്ഞുതുള്ളിയപ്പോള്‍ അക്രമ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയെന്ന വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം വിയോജിച്ചു. അത് മധ്യവര്‍ത്തി സമൂഹത്തിന്റെ അരാഷ്ട്രീയ നിലപാടാണെന്ന് ഉറക്കെ പറഞ്ഞു. ഒരു മനുഷ്യന് തോല്‍ക്കാന്‍ നൂറ് കാരണങ്ങളുണ്ടാവാം. എന്നാല്‍ ജീവിച്ചിരിക്കാന്‍ ഒരൊറ്റ കാരണം മതിയായിരുന്നു. അത് തന്നിലും ലോകത്തിലുമുള്ള അചഞ്ചലമായ വിശ്വാസമാണ്. അതിന്റെ വെളിച്ചം പരത്തുന്ന മാതൃകയായിരുന്നു ബ്രിട്ടോ.എറണാകുളം ജനറല്‍ ആശുപത്രിയില്‍ കെഎസ്യുക്കാരുടെ അക്രമത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു ബ്രിട്ടോ.

ബ്രിട്ടോ ഭാര്യ സീനയ്ക്കും മകള്‍ കയീനിലയ്ക്കുമൊപ്പം
1983 ഒക്ടോബര്‍ 14ന്റെ വെയിലുള്ള ഒരു പകല്‍നേരത്ത്. ഇടനാഴിയില്‍വെച്ച് അപ്രതീക്ഷിതമായാണ് പ്രതിലോമ രാഷ്ട്രീയത്തിന്റെ കൊലക്കത്തി നാല് തവണ  ശരീരത്തില്‍ ആഴ്ന്നിറങ്ങിയത്. കരള്‍, ശ്വാസകോശം, നട്ടെല്ല് എന്നിവ തുളച്ചിറങ്ങിയ കത്തി ബ്രിട്ടോയുടെ ജീവിതത്തെ എന്നേക്കുമായി അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് 80 ശതമാനവും നിശ്ചേഷ്ടമായ ജീവനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നാണ്. മരണം ഉറപ്പെന്നും  വിധിയെഴുതി. കടുത്ത വേദനയോട് മല്ലിട്ട് മൂന്നര മാസം. 47 ദിവസം ഒരു പോള കണ്ണടിച്ചില്ല. പിന്നെ മെല്ലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ഈ ലോകത്തുനിന്നും ബ്രിട്ടോയെ എന്നന്നേക്കുമായി പറഞ്ഞുവിടണമെന്ന് ആഗ്രഹിച്ചവരുടെ പ്രതീക്ഷ തകര്‍ത്ത് അത്ഭുതകരമായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുനടന്നു. 'എന്റെ ശത്രുവിന് ഞാന്‍ മരിച്ചുകാണണമായിരുന്നു. അതിനെ പരാജയപ്പെടുത്തിയ ജീവിതമായിരുന്നു എന്റെ സമരം.' ഒരു അഭിമുഖത്തില്‍ ബ്രിട്ടോ പറയുകയുണ്ടായി. പിന്നെ നെഞ്ചിനു കീഴെ തളര്‍ന്ന ശരീരവുമായി ആശുപത്രികളും മരുന്നുകളുമായുള്ള ദിവസങ്ങള്‍. 10 വര്‍ഷത്തിനു ശേഷമാണ്  വീണ്ടും വെളിച്ചത്തിലേക്ക് വരുന്നത്. വീല്‍ചെയറില്‍ യാത്രകളും വായനയും എഴുത്തും സൗഹൃദവുമായി തളരാതെ മുന്നോട്ട്. അവിടെ തുടങ്ങുകയായിരുന്നു ഉയിര്‍പിന്റെ പുതുജീവിതം.


''ആകെപ്പാടെ എനിക്ക് കിട്ടിയ ഒരേയൊരു ജീവിതം. അത് തളരാനുള്ളതല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ എഴുന്നേറ്റത്. എന്താണ് മരണമെന്ന് കണ്ടു. അതിന്റെ തണുപ്പറിഞ്ഞു. അപ്പോള്‍ ജീവിക്കണമെന്ന അതീവ ആഗ്രഹമുണ്ടായി. എല്ലാ ചെറിയ കാര്യങ്ങളിലും സന്തോഷം തോന്നിതുടങ്ങിയത്  ശേഷമാണ്.  ചെറിയ മഴ, വെയില്‍, നിലാവ്, ഒരു മനുഷ്യന്റെ നടത്തം... വീല്‍ചെയറിലിരുന്ന് ഈ കാഴ്ചകളെല്ലാം  ആസ്വദിച്ചു. ഇത്തരം കൊച്ചു സന്തോഷങ്ങളില്‍നിന്നാണ് ഞാന്‍ രണ്ടാം ജന്മത്തിലെ യാത്ര തുടങ്ങിയത്.'' ബ്രിട്ടോ കൂട്ടിച്ചേര്‍ത്തു.

എറണാകുളം പോഞ്ഞിക്കരയിലെ ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ബ്രിട്ടോ ജനിച്ചത്. പള്ളിയും വിശ്വാസവുമൊക്കെയായി ബന്ധപ്പെട്ട ജീവിതമായിരുന്നു കുട്ടിക്കാലത്ത്. കൗമാരത്തില്‍ പുരോഹിതനാകണമെന്നും ആഗ്രഹിച്ചു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ചുറ്റുപാട്. ആ വിരോധം എന്താണെന്ന് അറിയണമെന്ന ആഗ്രഹം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്.

കേരളത്തിലെ കാമ്പസുകളില്‍ പുരോഗമന രാഷ്ട്രീയത്തിനു വേരോട്ടമുണ്ടായ 80കളിലായിരുന്നു ബ്രിട്ടോ നേതൃസ്ഥാനത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റായിരിക്കെയാണ് അക്രമത്തിന് ഇരയായത്.  തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വീല്‍ചെയറിലിരുന്ന് ജീവിതവും രാഷ്ട്രീയവും തിരിച്ചുപിടിച്ചു. നിയമസഭാ സാമാജികനായി.


 



from Kerala || Deshabhimani ​Online ​News http://bit.ly/2GPlHSd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages