കൊച്ചി > പൊതു സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി ഫ്ളെക്സ് സ്ഥാപിക്കുന്നവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. അവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമവിരുദ്ധ ബോര്‍ഡുകള്‍ പൊതു ഡമ്പിങ് യാര്‍ഡുകളിലേക്ക് മാറ്റരുത്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഏഴ് ദിവസത്തിനകം നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DaIVhL
via IFTTT
No comments:
Post a Comment