തിരുവനന്തപുരം> പ്രളയത്തിന്റെ പശ്ചാലത്തില്‍ കേരളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കാൻ സര്‍ക്കാർ തീരുമാനം. ഇതിനായി കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ പരിപാലനം, ദുരന്ത നിവാരണം എന്നിവയ്‌ക്ക് പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് പേജിൽ അറിയിച്ചു.
വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പദ്ധതികള്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ തയ്യാറാക്കും. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിനായി ജൈവവൈവിധ്യ പരിപാലന സമിതികളെ (ബിഎംസി) ചുമതലപ്പെടുത്തിയിട്ടുണ്ട്. 91 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഇതിനകം ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി. ഇതനുസരിച്ച് പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിഎംസികള്‍ നടത്തുക.
ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന തിരുവനന്തപുരത്തെ ബയോഡൈവേഴ്സിറ്റി മ്യൂസിയം ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന തരത്തിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. ബയോഡൈവേഴ്‌സിറ്റി ഗ്യാലറിയാണ് പ്രധാന ആകര്‍ഷണം. 'സയന്‍സ് ഓണ്‍ സ്പിയര്‍ ' മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നു. ഒരു 3D തീയറ്ററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2RG7GuY
via IFTTT
No comments:
Post a Comment