കോഴിക്കോട്> കോഴിക്കോട് മുക്കത്ത് ഹർത്താലനുകൂലികൾ ഹർത്താൽ തുടങ്ങുന്നതിന് മുൻപേ റോഡിന് കുറുകെയിട്ട കല്ലുകളിൽ തട്ടി ബൈക്ക് മറിഞ്ഞ് മദ്രസ അധ്യാപകന് ഗുരുതര പരിക്ക്.
താഴെ തിരുവമ്പാടി നൂറുൽ ഇസ്‌ലാം മദ്രസ അധ്യാപകൻ അബൂബക്കർ മുസ്ല്യാർക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓമശേരി -- തിരുവമ്പാടി റോഡിൽ കല്ലുരുട്ടിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. റോഡിന് കുറുകെയിട്ട കല്ലുകളിൽ തട്ടി ബൈക്ക്മറിഞ്ഞ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
കോഴിക്കോട് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയിരിക്കയാണ്. പുതിയാപ്പ യിൽ സംഘപരിവാർ അഴിഞ്ഞാട്ടം. റോഡിൽ കല്ലുകൾ നിരത്തിയിട്ട് ടയറുകൾ റോഡിൽ കത്തിച്ചും പൊലീസിനെ പോലും കടത്തിവിടാതെയാണ് ഇവിടെ ഹർത്താലനുകൂലികൾ അഴിഞ്ഞാടുന്നത്. മലബാറിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറിലേക്ക് കടക്കാനുള്ള റോഡ് ഗതാഗതാഗതം ഇതോടെ പൂർണ്ണമായും അടക്കപ്പെട്ടു
from Kerala || Deshabhimani Online News http://bit.ly/2CKBpdc
via IFTTT
No comments:
Post a Comment