തിരുവനന്തപുരം > മുന്നോക്ക സമുദായ സംവരണ ബിൽ കേന്ദ്രസർക്കാരിൻെറ രാഷ്ട്രീയ തന്ത്രമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബില്ലിന്റെ ലക്ഷ്യം സദുദ്ദേശപരമല്ല. സെക്രട്ടറിയറ്റിനു മുന്നിലെ സംയുക്ത ട്രേഡ‌് യൂണിയൻ സമിതി സമരകേന്ദ്രത്തിൽ പണിമുടക്ക‌് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
തൊഴിലില്ലാത്ത അഭ്യസ‌്തവിദ്യരുടെ അസംതൃപ‌്തി മുതലാക്കാനാണ‌് യുവാക്കളെ ജാതീയമായി വിഭജിക്കുന്നതിനായി ബിൽ അവതരിപ്പിച്ചത്. ആത്മാർഥതയോടെ കൊണ്ടുവന്ന നിയമമല്ല ഇത‌്. മുന്നോക്കസമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം കൊണ്ടുവരാനുള്ള ആവശ്യം എത്രയോ വർഷമായി രാഷ്ട്രീയപാർടികൾ ആവശ്യപ്പെട്ടതാണ്. ഇത് അംഗീകരിക്കാത്ത സർക്കാർ പാർലമെന്റ‌് സമ്മേളനം അവസാനിക്കാറായപ്പോൾ തിരക്കിട്ട് ബിൽ അവതരിപ്പിച്ചത് സദുദ്ദേശപരമല്ല. ഇതിന്റെ ലക്ഷ്യം കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ജനവികാരത്തെ വഴിതിരിച്ചുവിടുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊതുവിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടിയുള്ള നിയമനിർമാണത്തെ എതിർക്കാറില്ല. നിയമനിർമാണം ഏതുസർക്കാർ കൊണ്ടുവന്നാലും അനുകൂലസമീപനമാണ് സ്വീകരിക്കുന്നത‌്.
എന്നാൽ മുന്നോക്കക്കാരിൽ ഏറ്റവും പാവപ്പെട്ടവർക്ക് ആനുകൂല്യം കൊടുക്കുന്ന തരത്തിലല്ല ബിൽ. ചട്ടങ്ങൾ പുറത്തുവരുമ്പോൾ സർക്കാരിന്റെ ലക്ഷ്യം വ്യക്തമാവും. കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പുണ്ടായപ്പോൾ മതപരമായ കലാപവും ജാതീയമായ ധ്രുവീകരണവും ഉണ്ടാക്കാനാണ് മോഡി ശ്രമിക്കുന്നത്. അതിനാൽ ഭിന്നിപ്പിക്കൽ നയത്തിനെതിരെ തൊഴിലാളിവർഗം ഒറ്റക്കെട്ടായി നിൽക്കണമെന്നും കോടിയേരി അഭ്യർഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2CeNSEi
via IFTTT
No comments:
Post a Comment