ദുരന്തബാധിതമേഖലകളില്‍ സഹായമെത്തിക്കാന്‍ മുന്‍നിരയില്‍ ഇനി വിദ്യാർഥിസേനയുമുണ്ടാകും. ദുരന്തസ്ഥലങ്ങളിലും അപകടസ്ഥലങ്ങളിലും പ്രവര്‍ത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ‌് ഫയർഫോഴ‌്സ‌് സഹായത്തോടെ ആരംഭിക്കുന്നത‌്. തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ‌് സംസ്ഥാനത്തെ ആദ്യത്തെ വിദ്യാർഥി രക്ഷാസേന സജ്ജമാക്കുക.
അപകടസ്ഥലങ്ങളിൽ ഫയർഫോഴ‌്സും പൊലീസും എത്തുംമുമ്പ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്താൻ വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ആദ്യത്തിൽ സേന നിലവിൽവരും. പദ്ധതിയിൽചേരുന്നവർക്ക‌് ഫയർഫോഴ‌്സ‌് പരിശീലനം നൽകും. 30 പേരടങ്ങിയ സംഘത്തിനാണ് ആദ്യഘട്ട പരിശീലനം. സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ മാതൃകയിലാണ‌് രക്ഷാസേനയെ ഒരുക്കുക. അധ്യാപകനായിരിക്കും സുരക്ഷാ ഓഫീസർ. കായികക്ഷമത മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ‌്.തീപിടിത്തം, കെട്ടിട അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കും. തീപിടിത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഫയർ എക്സ്റ്റിംഗ്യൂഷറടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കും. നീന്തൽ, വ്യക്തിത്വ വികസന ക്ലാസ‌്, അപകടങ്ങൾ സംഭവിക്കുമ്പോൾ നൽകുന്ന ട്രോമാ കെയർ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. വിദ്യാർഥികളെ മോക‌് ഡ്രില്ലുകളിൽ പങ്കെടുപ്പിച്ച് പ്രായോഗികപരിശീലനം ലഭ്യമാക്കും.
എട്ട‌്, ഒമ്പത‌് ക്ലാസുകളിലെ വിദ്യാർഥികളെയാണ് സേനയുടെ ഭാഗമാക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസമാണ് പരിശീലനം. ഒരുപ്രവൃത്തിദിവസം ക്ലാസിനുശേഷം ഒന്നരമണിക്കൂറും ശനിയാഴ്ചകളിൽ മൂന്നുമണിക്കൂറുമാണ് പരിശീലനം.
from Kerala || Deshabhimani Online News http://bit.ly/2FKcmtj
via IFTTT
No comments:
Post a Comment