ആലത്തൂർ > സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മറ്റിയംഗം എം കെ സുരേന്ദ്രനെ ആർഎസ്‌എസുകാരൻ കോടതി വളപ്പിൽ വച്ച‌് വെട്ടി. ബുധനാഴ‌്ച പകൽ 11 നാണ‌് സംഭവം. ഒരു കേസമായി ബന്ധപ്പെട്ട‌് ആലത്തൂർ ഒന്നാം ക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രറ്റ‌് കോടതിയിൽ ഹാജരാകാനെത്തിയ സുരേന്ദ്രനെ കേസ‌് കഴിഞ്ഞ‌് പുറത്ത‌് വന്നപ്പോഴാണ് വടിവാളുകൊണ്ട് വെട്ടിയത്.
.jpg)
മഞ്ഞപ്ര വലുപറമ്പ‌് ശിവദാസൻ ആണ് ആക്രമിച്ചത്. ആർഎസ്‌എസ് ക്രിമിനലായ ഇയാൾ പിന്നീട് പൊലീസിന് കീഴടങ്ങി. മാരകമായി പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതിയിൽനിന്നിറങ്ങിയ സുരേന്ദ്രൻ സ്‌കൂട്ടർ സ്‌റ്റാർട്ട് ആക്കാൻ നോക്കുമ്പോഴാണ് ശിവദാസൻ തലയ്‌ക്ക് വെട്ടിയത്. ഇതോടെ നിലത്തുവീണ സുരേന്ദ്രനെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു. കണ്ണമ്പ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് സുരേന്ദ്രൻ.
.jpg)
നേരത്തെ ആലത്തൂർ കോടതിയിൽ അഭിഭാഷകയെ കല്ലുകൊണ്ട‌് തലയ‌്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ‌് ശിവദാസൻ. അറിയപ്പെടുന്ന ആർഎസ‌്എസ‌് ക്രിമിനലാണ‌്.
from Kerala || Deshabhimani Online News http://bit.ly/2MplEvw
via IFTTT
No comments:
Post a Comment