എട്ടിനും ഒമ്പതിനും നടക്കുന്ന ദേശീയ പണിമുടക്ക‌് ന്യായമാണെന്ന‌് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഹർത്താൽ വിരുദ്ധ കൂട്ടായ‌്മ പ്രസിഡന്റുമായ ടി നസിറുദ്ദീൻ. പണിമുടക്കിൽ കേന്ദ്ര ട്രേഡ‌് യൂണിയനുകൾ ഉന്നയിക്കുന്ന കാര്യങ്ങളോട‌് യോജിപ്പാണ‌്. എന്നാൽ ആ ദിവസം കടകൾ തുറക്കും. കടയിലെ തൊഴിലാളികൾക്ക‌് പണിമുടക്കിൽ പങ്കാളികളാകാം. അവരോട‌് പ്രതികാര നടപടികളോ ശമ്പളം പിടിച്ചുവയ‌്ക്കലോ ഉണ്ടാകില്ലെന്നും നസിറുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ 10 കോടിയുടെ നഷ്ടമുണ്ടായി. വ്യാപാരനഷ്ടം 100 കോടി.
മിഠായിത്തെരുവിൽ 1.63 ലക്ഷം രൂപയുടെ നാശമുണ്ടായി. അക്രമികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജനാധിപത്യവിരുദ്ധ രീതിയിൽ ഹർത്താൽ നടത്തിയതിനെതിരെ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ‌് കമീഷനെയും സമീപിക്കും. അക്രമികളിൽനിന്ന‌് നഷ‌്ടപരിഹാരം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2F8RxHF
via IFTTT
No comments:
Post a Comment