പോക്സോ കേസിലെ പ്രതിയെ കാണാനാണ‌് സ‌്റ്റേഷനിൽ പോയതെന്ന പ്രചാരണം കള്ളക്കഥ: ഡിവൈഎഫ‌്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

പോക്സോ കേസിലെ പ്രതിയെ കാണാനാണ‌് സ‌്റ്റേഷനിൽ പോയതെന്ന പ്രചാരണം കള്ളക്കഥ: ഡിവൈഎഫ‌്ഐ

തിരുവനന്തപുരം > പോക്സോ കേസിൽ  കസ‌്റ്റഡിയിലെടുത്ത പ്രതിയെ കാണാൻ ഡിവൈഎഫ‌്ഐ ബ്ലോക്ക‌് സെക്രട്ടറി പൊലീസ‌് സ‌്റ്റേഷനിൽ പോയെന്നും അനുവദിക്കാത്തതിൻെറ പേരിൽ  സ‌്റ്റേഷൻ ഉപരോധിച്ചുവെന്നും ഉള്ള  പ്രചാരണം സത്യവുമായി ബന്ധമില്ലാത്തതാണെന്ന‌് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.  ബിജെപി നേതാവും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ആൾ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയുടെ മുന്നിൽ വച്ച‌് മറ്റൊരാളെ ആക്രമിച്ചപ്പോൾ നാട്ടുകാർ കൈയൊടെ പിടികൂടി മെഡിക്കൽ കോളേജ‌് പൊലീസ‌് സ‌്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ പ്രതിയെ രക്ഷിക്കാൻ ചിലർ ശ്രമിച്ചതറിഞ്ഞാണ‌് ഡിവൈഎഫ‌്ഐ ബ്ലൊക്ക‌് സെക്രട്ടറി എസ‌് എസ‌് നിതിൻ പൊലീസ‌് സ‌്റ്റേഷനിലെത്തിയത‌്. അല്ലാതെ പൊലീസ‌് കസ‌്റ്റഡിയിലുള്ള പോക‌്സോ കേസിലെ പ്രതിയെ കാണാനല്ല. അത‌് മുത്തശ്ശിപത്രം പ്രചരിപ്പിക്കുന്ന കെട്ടുകഥമാത്രമാണ‌്.  മെഡിക്കൽ കോളേജിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക‌് നേതൃത്വം കൊടുക്കുന്ന നിതിനെ നാട്ടുകാർക്ക‌് നന്നായി അറിയാം. തെറ്റായ പ്രവർത്തനങ്ങളുടെ ഭാഗമാകാറില്ല. സ‌്റ്റേഷനിലെത്തിയത‌് എസ‌്ഐയെ കാണാനാണ‌്. എന്നാൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അത‌് അനുവദിച്ചില്ല. എന്നാൽ ഈ  വിവരമറിഞ്ഞ‌് കൂടുതൽ പ്രവർത്തകരെത്തുകയും സംഘർഷ അന്തരീക്ഷം ഉണ്ടാകുകയും ചെയ‌്തത‌്  ന്യായീകരിക്കാനാവില്ല.

സംഘർഷം ഉണ്ടാകാനിടയായ സാഹചര്യം സംഘടന പരിശോധിക്കുമെന്നും വീഴ‌്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. കേസിലെ പ്രതികളെ പിടികൂടാനെന്ന പേരിൽ ഡിസിപിയുടെ ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോൺ  സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ രാത്രി പരിശോധനയ‌്ക്ക‌് എത്തിയത‌് മാധ്യമങ്ങളിൽ താരമാകാനുള്ള ബോധപൂർവ നീക്കത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നും എ എ റഹീം മാധ്യമങ്ങളോട‌് പറഞ്ഞു



from Kerala || Deshabhimani ​Online ​News http://bit.ly/2B5ra20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages