ലോക കേരളസഭ : ചെലവ‌് വഹിക്കുന്നത‌് യുഎഇയിലെ മലയാളികൾ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ലോക കേരളസഭ : ചെലവ‌് വഹിക്കുന്നത‌് യുഎഇയിലെ മലയാളികൾ: മുഖ്യമന്ത്രി

തിരുവനന്തപുരം
ലോക കേരളസഭയുടെ യുഎഇയിൽ നടക്കുന്ന സമ്മേളനത്തിന്റെ ചെലവ‌് പൂർണമായും വഹിക്കുന്നത‌് അവിടത്തെ മലയാളിസമൂഹമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇതിന്റെപേരിൽ സർക്കാർ ഫണ്ട‌് ധൂർത്തടിക്കുന്നുവെന്ന‌് ചില പ്രസിദ്ധീകരണങ്ങളിൽ വാർത്ത വന്നത‌് കാര്യം മനസ്സിലാക്കാതെയാണ‌്. ഫണ്ട‌് ധൂർത്തടിക്കുന്നുവെന്ന‌് പ്രതിപക്ഷം പറഞ്ഞതായി കണ്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവിവികസനത്തിന‌് വലിയ സംഭാവനകൾ നൽകാനുള്ള വേദിയാണ‌് കേരളസഭ. ലോകം പുതുതായി സ്വായത്തമാക്കുന്ന ഒട്ടേറെ വിജ്ഞാനം നമുക്കും സ്വായത്തമാക്കാനും വികസനത്തിന‌് ഉപയോഗിക്കാനും കഴിയണം. ഒട്ടേറെ രാഷ്ട്രങ്ങളിൽ മലയാളി സഹോദരങ്ങളുണ്ട‌്. അവർ സ്വായത്തമാക്കുന്ന കാര്യങ്ങൾ നമ്മുടെ നാടിന്റെ വികസനത്തിന‌് ഉപയോഗിക്കാൻകഴിയും. ലോക കേരളസഭയിലൂടെ അതാണ‌് ചെയ്യുന്നത‌്.

കേരളസഭ രൂപീകരിച്ചപ്പോൾ മേഖലാ യോഗങ്ങൾ ചേരാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ‌് യുഎഇയിൽ സഭ ചേരുന്നത‌്.  ഇത‌് സർക്കാർ കാര്യമെന്ന നിലയിലാണ‌് സർക്കാർ ചെലവ‌് എന്ന‌് പറയുന്നത‌്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന‌് പ്രത്യേക ചെലവ‌ില്ല. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ‌് ഇങ്ങനെ ചുരുക്കംപേരുടെ യാത്രാചെലവ‌് മാത്രമാണ‌് സർക്കാർ വഹിക്കുന്നത‌്‌.

പ്രതിപക്ഷനേതാവ‌് ഈ പരിപാടിക്ക‌് എതിരല്ല.നടത്തണമെന്ന അഭിപ്രായവുമാ‌ണ‌്. എന്നാൽ, അദ്ദേഹത്തി‌ന‌് വരാൻ വ്യക്തിപരമായി ചില വിഷമങ്ങൾ ഉണ്ട‌്. ഇതിനടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പരിപാടി നടക്കുന്നുണ്ട‌്. അത‌് പിന്നീടാണ‌് മനസ്സിലാക്കിയത‌്. എങ്കിലും പറ്റുമെങ്കിൽ പങ്കെടുക്കാമെന്ന‌് അറിയിച്ചിട്ടുണ്ട‌്. അതിന‌് കഴിയില്ലെങ്കിൽ ഉത്തരവാദപ്പെട്ട മറ്റൊരാളെ പങ്കെടുപ്പിക്കുമെന്നും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2S30ZCI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages