വനിതാമതില്‍: അണിചേര്‍ന്ന് താരങ്ങളും സാംസ്‌കാരിക പ്രമുഖരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാമതില്‍: അണിചേര്‍ന്ന് താരങ്ങളും സാംസ്‌കാരിക പ്രമുഖരും

കൊച്ചി > നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീലക്ഷങ്ങള്‍ കൈകോര്‍ത്ത് തീര്‍ത്ത പ്രതിരോധമതിലിലില്‍ അണിനിരന്നത് ലക്ഷങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താരങ്ങളും സാംസ്‌കാരിക  പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു.

കോഴിക്കോട്  ജില്ലയില്‍ നടി റിമകല്ലിങ്കല്‍, കെ അജിത, പി വത്സല, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരന്നു. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവര്‍ കണ്ണൂരില്‍ കണ്ണിയായി. മലപ്പുറത്ത്  നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ പങ്കാളികളാകും.

പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമായി. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമായി.

എറണാകുളം ജില്ലയില്‍  ജില്ലാകേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തില്‍, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍,  കെ തുളസി എന്നിവരും അണിനിരന്നു.

ആലപ്പുഴ ജില്ലയില്‍  മുന്‍ എംപി സി എസ് സുജാത, വിപ്ലവഗായിക പി കെ മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി അരുന്ധതി തുടങ്ങിയവര്‍ പങ്കെടുക്കുത്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പാതിരപ്പള്ളിയില്‍ മതിലിന്റെ ഭാഗമായി. കൊല്ലം ജില്ലയില്‍ രാധാ കാക്കനാടന്‍, വിജയകുമാരി, ജയകുമാരി എന്നിവര്‍ അണിനിരന്നു,

തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്സിങ് ചാമ്പ്യന്‍ കെ സി ലേഖ, ഡബ്ബിങ് ആര്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ അണിനിരന്നു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2CIqtgg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages