ഇ ബാലാനന്ദന്‍ ദിനം സമുചിതം ആചരിക്കുക: സിപിഐ എം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഇ ബാലാനന്ദന്‍ ദിനം സമുചിതം ആചരിക്കുക: സിപിഐ എം


തൊഴിലാളിപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഇ ബാലാനന്ദന്റെ പത്താം ചരമവാർഷികദിനം 19ന‌്  സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ‌്തു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ‌് എന്ന നിലയിൽ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ആഗോളവൽക്കരണ നയങ്ങൾക്കെതിരായി ഇന്ത്യൻ തൊഴിലാളികൾ നടത്തിയ സമരപോരാട്ടങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

ജനകീയപ്രശ്നങ്ങൾ ഉന്നയിച്ച‌് പാർലമെന്റേറിയൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകളും എന്നും ഓർമിക്കപ്പെടും. 1943ലാണ് ബാലാനന്ദൻ കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. പിന്നീട് പൊളിറ്റ് ബ്യൂറോ അംഗം വരെയായി ഉയർന്നു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾമൂലം ദുരിതത്തിലായ കൃഷിക്കാരും തൊഴിലാളികളും മറ്റിതര വിഭാഗങ്ങളുമെല്ലാം രാജ്യത്തെമ്പാടും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന ഘട്ടത്തിലാണ് സ്മരണ പുതുക്കുന്നത്.

ജനങ്ങൾക്കുനേരെ കടുത്ത ദുരിതം സമ്മാനിച്ചാണ് ബിജെപി സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്രസർക്കാരിനെതിരെ വളർന്നുവരുന്ന  അസംതൃപ്തിയുടെ പ്രതിഫലനമാണ് തൊഴിലാളികൾ നടത്തിയ ദ്വിദിന പണിമുടക്ക്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടാനായി ഉപയോഗിക്കാൻ മോഡി സർക്കാർ നടത്തുന്ന ഇടപെടലുകൾ ഭരണഘടനയെയും രാജ്യത്തിന്റെ അടിത്തറയെയും തകർക്കുന്നതുമാണ്. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം ബിജെപി ശക്തിപ്പെടുത്തി.

കേന്ദ്രസർക്കാർ നയങ്ങൾക്ക് ബദലുയർത്തി ജനപിന്തുണയാർജിച്ച് മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുപോലെ ശ്രമിക്കുകയാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയെ എൽഡിഎഫ് സർക്കാരിനും പാർടിക്കുമെതിരായി തിരിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന് കിണഞ്ഞു പരിശ്രമിയ്ക്കുന്നു. ഇത്തരത്തിലുള്ള എല്ലാ കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ അദ്ദേഹത്തിന്റെ ഓർമകൾ  കരുത്തേകും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ ചേർന്നും  ദിനാചരണം വിജയിപ്പിക്കുകയും ചെയ്യണമെന്നും സെക്രട്ടറിയറ്റ‌് ആഹ്വാനം ചെയ്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ftz5K4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages