സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങൾ പൊതുഇടങ്ങളിലെ വെള്ളത്തിന്റെ അളവ‌് രേഖപ്പെടുത്തുന്നു. ഇതിനായി കുളങ്ങൾ, പാറമടകൾ എന്നിവിടങ്ങളിൽ ജലമാപിനി സ്ഥാപിക്കും. ഇതോടൊപ്പം മുഴുവൻ പാറമടകളിലും കെട്ടിനിൽക്കുന്ന വെള്ളം കൃഷി, കെട്ടിടനിർമാണം തുടങ്ങിയവയ‌്ക്ക‌് ഉപയോഗിക്കാൻ അവയുടെ ഗുണമേന്മ പരിശോധിക്കും.
ഹരിത കേരളം മിഷനും തദ്ദേശസ്ഥാപനങ്ങളുമാണ‌് പദ്ധതി നടപ്പാക്കുക. നിലവിൽ ജലസേചനവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അണക്കെട്ടുകളിൽ മാത്രമാണ‌് അവയുടെ ജലവിതാനം കൃത്യമായി അളക്കുന്നത‌്. പ്രത്യേക സ‌്കെയിലിൽ മാർക്കുചെയ‌്താണ‌് ഇവ അളക്കുക. വലിയ കുളങ്ങളിലും പാറമടകളിലുമുള്ള വെള്ളത്തിന്റെ അളവ‌് രേഖപ്പെടുത്തും. ആദ്യഘട്ടത്തിൽ 300 കുളങ്ങളിലാകും ജലമാപിനി സ്ഥാപിക്കുക.
വെള്ളം കെട്ടിനിൽക്കുന്ന എല്ലാ പാറമടകളിലും ഇവ സ്ഥാപിക്കും. ഇത‌് കൃത്യമായി പരിശോധിച്ച‌് ഓരോ ഘട്ടത്തിലും പഞ്ചായത്തിൽ ശേഖരിക്കപ്പെട്ട വെള്ളത്തിന്റെ തോത‌് പട്ടികയുണ്ടാക്കി രേഖപ്പെടുത്തും.
from Kerala || Deshabhimani Online News http://bit.ly/2DClZbu
via IFTTT
No comments:
Post a Comment