തിരുവനന്തപുരം
പുതുവർഷത്തിൽ നൂറുകണക്കിന് ഒഴിവുകളുടെ മെഗാ വിജ്ഞാപനവുമായി പിഎസ്സി. വിവിധ വകുപ്പുകളിൽ 165 തസ്തികയിലാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. സെക്രട്ടറിയറ്റ്, പിഎസ്സി, വിവിധ സർവകലാശാലകൾ എന്നിവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, വിഇഒ, ഐസിഡിഎസ് സൂപ്പർവൈസർ, വിവിധ വകുപ്പുകളിൽ സിഎ, എൽഡി ടൈപ്പിസ്റ്റ് , പൊലീസ് കോൺസ്റ്റബിൾ, ഡ്രൈവർ തുടങ്ങിയ തസ്തികകളെല്ലാം ഇക്കൂട്ടത്തിലുണ്ട്. അപേക്ഷ ഓൺലൈനായി നൽകണം. 30 രാത്രി 12 വരെ അപേക്ഷ നൽകാം. പിഎസ്സിയുടൈ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ പിഎസ്സി വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് എൻഞ്ചിനനിയർ, ലക്ചറർ അപ്ലൈഡ് ആർട്ട്, ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ട്രാൻസലേറ്റർ മലയാളം, മെഡിക്കൽ റി്ക്കർഡ്സ് ലൈബ്രറിയൻ, ഡിസ്ട്രിക്ട് മാനേജർ എസ്സി എസ്ടി വികസനകോർപറേഷൻ, ഫിനാൻസ് മാനേജർ ഹാന്റക്സ്, വാട്ടർ അതോറിറ്റി ട്രേസർ/ ഓവർസിയർ, ബ്ലാക്ക്സ്മിത്ത്, ഡ്രില്ലിങ് അസിസ്റ്റന്റ്, സ്റ്റോഴ്സ് ഓഫീസർ, ക്യൂറേറ്റർ, സ്റ്റോഴ്സ് മാനേജർ, പ്യൂൺ, സ്റ്റെ നൊഗ്രാഫർ, എൽഡി ക്ലർക്ക്, എച്ച്എസ്എ നാച്വറ ൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം(കന്നഡ), സ്റ്റാഫ് നഴ്സ് അലോപ്പതി(ജില്ലാതലം), തയ്യൽ ടീച്ചർ, യുപി സ്കൂൾ അസിസ്റ്റന്റ് (തമിഴ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്(ജില്ലാതലം), ഇലക്ട്രിഷ്യൻ, പെയിന്റർ, ലൈൻമാൻ, തുടങ്ങി ഒട്ടേറെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2CSRwpg
via IFTTT
No comments:
Post a Comment