ഇ വാർത്ത | evartha
മലയാളികളെ പ്രതിരോധിക്കാൻ ഇതരസംസ്ഥാനക്കാരും; കെ സുരേന്ദ്രൻ്റെ `സേവ് കേരള´ പോസ്റ്റിന് ലൗ റിയാക്ഷൻ ചെയ്യാൻ എത്തുന്നത് ഇതരസംസ്ഥാനക്കാർ
കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ്റെ പോസ്റ്റിൽ പിന്തുണയുമായി ഇതര സംസ്ഥാനക്കാരും. സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്കിനെക്കാള്‍ ഇരട്ടി ചിരി സ്മൈലി ലഭിച്ചതിനെ പ്രതിരോധിക്കാനാണ് ഇതര സംസ്ഥാനക്കാർ രംഗത്തെത്തിയിരിക്കുന്നത്.
‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന ഹാഷ് ടാഗോടെ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഏതാനും ആളുകള്‍ മാത്രം സുരേന്ദ്രന്റെ ഹാഷ് ടാഗ് ഏറ്റുപിടിച്ചപ്പോള്‍ `സേവ് കേരള ഫ്രം ചാണകസംഘി´ എന്നും സേവ് കേരളാ ഫ്രം ആര്‍എസ്എസ് എന്നുമുള്ള കമന്റുകള്‍ നിറയുകയായിരുന്നു. നിലവിൽ 66,000 ലൈക്കുകൾ ലഭിച്ച പോസ്റ്റിൽ 46,000വും ചിരി സ്മെെലികളാണ് കിട്ടിയിരിക്കുന്നത്. കേരളത്തിൽ ഒരു പോസ്റ്റിന് ഇത്രയധികം കമന്റുകൾ കിട്ടുന്ന ഫേസ്ബുക്ക് പേജ് സുരേന്ദ്രന്റെ ആയിരിക്കുകയാണ് ഇതോടെ.
ഇതിനെ പ്രതിരോധിക്കാനാണ് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ബിജെപി പ്രവർത്തകരെക്കൊണ്ട് പോസ്റ്റിന് ലൗ റിയാക്ഷൻ ചെയ്യിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിലും പോസ്റ്റുകൾ എത്തിക്കഴിഞ്ഞു.
നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Copyright © 2018 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2SFsVcR
via IFTTT
No comments:
Post a Comment