സംഘപരിവാറിന്റെ സവർണ അജണ്ടകളെ പ്രതിരോധിക്കും: ഹിന്ദു പാർലമെന്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

സംഘപരിവാറിന്റെ സവർണ അജണ്ടകളെ പ്രതിരോധിക്കും: ഹിന്ദു പാർലമെന്റ‌്

കോട്ടയം> കേരളത്തിലെ ഹിന്ദുസമൂഹത്തിന് മുന്നിൽ സംഘപരിവാർ- ബിജെപി നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സവർണ അജണ്ടകളെ ഹിന്ദു പാർലമെന്റ് ശക്തിയായി പ്രതിരോധിക്കുമെന്ന് ജനറൽ സെക്രട്ടറി സി പി സുഗതൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മതേതരമായും പുരോഗമനപരമായും ചിന്തിക്കുന്ന ഹിന്ദുക്കൾ കൂട്ടായ്മ സൃഷ്ടിച്ച് രാഷ്ട്രീയഭേദമന്യേ വരുമ്പോൾ  നേതൃത്വം ഏറ്റെടുക്കാൻ സംഘപരിവാർ ശ്രമിക്കും. നേതൃത്വം സാധ്യമായില്ലെങ്കിൽ പിന്നെ അവരെ നശിപ്പിക്കാനും നാനാവിധത്തിൽ അവഹേളിക്കലുമാണ് പതിവ്.

ഹിന്ദുക്കളുടെ മൊത്തക്കച്ചവടം തങ്ങൾക്കാണെന്നാണ് സംഘപരിവാർ വിചാരം. ഈ ധാരണ തിരുത്തിക്കാനും എതിർത്തു തോൽപ്പിക്കാനും ഹിന്ദു പാർലമെൻറ് മുന്നിലുണ്ടാവും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും അവരെ തുരത്തും. ഹിന്ദുത്വ സർടിഫിക്കറ്റ് നൽകാനുള്ള ചുമതല ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല. വടക്കേ ഇന്ത്യയിൽ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ വോട്ട് പിടിക്കേണ്ടത്. അതിനു പകരം കേരളത്തിൽ വിശ്വാസികളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് നീക്കം.

കേരളത്തിൽ വെറും ഏഴ് ശതമാനം ഹിന്ദുക്കളുടെ മാത്രം പിന്തുണയേ സംഘപരിവാറിനുള്ളൂ. സംഘപരിവാർ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളുടെയും  രാഷ്ട്രീയ കാഴ്ചപ്പാടുകളെയും വിശ്വാസ- അവിശ്വാസങ്ങളെയും സംഘപരിവാർ നിരന്തരം അപഹസിക്കുകയും അവരെയെല്ലാം ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുകയുമാണ്. സംഘപരിവാർ വിരുദ്ധരെ രണ്ടാം ക്ലാസ് ഹിന്ദുക്കളായും മുദ്രകുത്തുന്നു.

സംഘപരിവാറിതര സ്വതന്ത്ര വിശാലഹിന്ദു സമുദായ സംഘടനകളുടെ ഐക്യമാണ് ഹിന്ദു പാർലമെന്റ്. ബഹു ഭൂരിപക്ഷം ഹിന്ദു സമുദായ സംഘടനകളും ഇതിലെ അംഗങ്ങളാണ്. യോജിക്കാവുന്ന മേഖലകളിൽ കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണിത്. കൂട്ടായ തീരുമാനപ്രകാരമാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായും വനിതാ മതിലുമായും സഹകരിക്കാൻ ഹിന്ദു പാർലമെന്റ് തീരുമാനിച്ചത്. തുടർന്നാണ് ഹിന്ദു പാർലമെൻറ് ജനറൽസെക്രട്ടറിയായ തന്നെ സമിതിയുടെ ജോയിന്റ‌് കൺവീനറായി തെരഞ്ഞെടുത്തത്.

ഇതിനുശേഷം തനിക്കും ഹിന്ദു പാർലമെന്റിനുമെതിരെ സംഘപരിവാർ വ്യാജവാർത്ത ചമയ്ക്കുകയും വ്യക്തിഹത്യ നടത്തുകയുമാണ്. വ്യാജ വാർത്തയ്ക്ക് ജന്മഭൂമി പത്രത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഒളശ്ശ ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കൊടുങ്ങൂർ വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു



from Kerala || Deshabhimani ​Online ​News http://bit.ly/2RVXSxf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages