തൃശൂർ> പ്രളയത്തിൽ തകർന്ന തൃശൂർ ചാലക്കുടി താലൂക്കിലെ വരന്തരപള്ളി വില്ലേജിലെ വേലുപ്പാടം എ എൽ പി സ്‌കൂളിന് താങ്ങായി പൂർവവിദ്യാർഥികളുടെ സൗഹൃദ കൂട്ടായ്‌മ. തൃശൂർ ജോൺ മത്തായി സെന്റെർ എംസിഎ 1999-2002 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപിച്ച തുക പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കൈമാറി. ഒരു സ്റ്റാഫ് മാനേജ്‌മെന്റ് സ്‌കൂൾ എന്ന നിലയിൽ പുനർനർമാണം സംബന്ധിച്ച് ഏറെ ആശങ്കകൾ നിലനിൽക്കുന്ന സമയത്താണ് ജോൺ മത്തായി സെന്റെറിലെ പൂർവവിദ്യാർഥികളുടെ സൗഹൃദ കൂട്ടായ്‌മ സഹായത്തിനെത്തുന്നത്. പ്രളയത്തെ തുടർന്ന് പൂർണമായും ഉപയോഗശൂന്യമായ സ്‌കൂൾ എങ്ങനെ പുതുക്കി പണിയും എന്നത് വലിയ ആശങ്കയായിരുന്നു. സ്വകാര്യ മാനേജ്‌മെന്റ് ഇല്ല എന്നത്തിന് പുറമേ സർക്കാർ സ്‌കൂൾ അല്ലാത്തതിനാൽ പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ചു പുതുക്കി പണിയുക എന്നത് നിയമപരമായി സാധ്യമായിരുന്നില്ല.
ഇതേതുടർന്നാണ് വിഷയത്തിൽ മന്ത്രി സി രവീന്ദ്രനാഥ് ഇടപെടുന്നത്. നിയമപ്രശ്‌നങ്ങൾ പരിഹരിച്ചു സ്‌കൂൾ ഏറ്റെടുത്തു നിർമാണ പ്രവർത്തികൾ നടത്തുമ്പോഴേക്കും സമയമെടുക്കും. ഒരു സ്‌കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും പറ്റില്ല. തുടർന്ന് മറ്റൊരു താത്കാലിക സംവിധാനത്തിൽ സ്‌കൂൾ പ്രവർത്തിപ്പിച്ചു പുറത്തുനിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തി ഏറ്റവും പെട്ടെന്ന് സ്‌കൂൾ കെട്ടിടം ഉപയോഗപ്രദമാക്കാനുള്ള ശ്രമം മന്ത്രി സി രവീന്ദ്രനാഥും നാട്ടുകാരും തുടങ്ങി. അതിന്റെ ഭാഗമായി സ്‌കൂൾ കെട്ടിടത്തിന്റെ ബലപ്പെടുത്തലും മേൽക്കൂരയും അടക്കം പ്രധാനപ്പെട്ട പല പണിയും പൂർത്തിയാക്കിയത് മുംബൈ ആസ്ഥാനമായ "ബ്ലും "(blum ) എന്ന സ്ഥാപനമാണ്.
ബ്ലൂമിന്റെ പ്രൊജക്‌ട് അവസാനിച്ചപ്പോൾ അവശേഷിച്ച ഫ്ലോർ ടൈൽസ് ഇടുക , ജനാലകൾ സ്ഥാപിക്കുക തുടങ്ങി വരുന്ന ജോലികളുടെ സാമ്പത്തിക സഹായവുമായി തൃശൂർ ജോൺ മത്തായി സെന്ററിലെ ആദ്യ ബാച്ച് (1999 -2002 ) എംസിഎ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്‌മ മുന്നോട്ടു വരുകയായിരുന്നു. ലോകത്തിന്റെ പല ഭാഗത്തായി ജോലി ചെയ്യുന്ന കൂട്ടായ്‌മയിലെ അംഗങ്ങൾ പിന്നീടുള്ള പുനർനിർമാണം ഏറ്റെടുത്തു.
കൂട്ടായ്‌മയിലെ അംഗങ്ങൾ സ്വരൂപിച്ച തുക വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും, വാർഡ് മെമ്പറുമായ പുഷ്‌പ കൃഷ്‌ണൻകുട്ടിക്കു കൈമാറി. സിപിഐ എം ലോക്കൽ സെക്രട്ടറി എൻ എം സജീവൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് മുഹമ്മദ് ഹനീഫ, അഡീ. പ്രൈവറ്റ് സെക്രട്ടറി കെ വി രാമകൃഷ്ണൻ, ജെഎംസി അലുമിനി കൂട്ടായ്‌മയുടെ കെ പ്രദീപ്‌കുമാർ , കെ ശ്രീജിത്ത് , അനീഫ വലിയ കത്ത് , സ്‌കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2RtElyM
via IFTTT
No comments:
Post a Comment