ആര്‍എസ്എസിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള ആക്രമണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ആര്‍എസ്എസിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള ആക്രമണം: കോടിയേരി

തിരുവനന്തപുരം > ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍ എസ് എസ് സംഘപരിവാരം. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു

തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദമാക്കണമെന്ന തീരുമാനം ഗൗരി ലങ്കേഷിലൂടെയും ദബോല്‍ക്കറിലൂടെയും കല്‍ബുര്‍ഗിയിലൂടെയും ഗോവിന്ദ് പന്‍സാരയിലൂടെയും നടപ്പിലാക്കിയ പാരമ്പര്യം സംഘപരിവാര്‍ രാഷ്ട്രീയത്തിനുണ്ട്. അതിന്റെ തുടര്‍ച്ച പ്രിയനന്ദനനിലൂടെ കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന ആര്‍ എസ് എസ് വ്യാമോഹം ഈ നാട്ടില്‍ വേവില്ല.

കേരളസമൂഹം സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുന്നത് അവരുടെ ഫാസിസ്റ്റ് രീതിശാസ്ത്രത്തെ വെറുത്താണ്. ഇപ്പോഴിതാ കുറച്ചുകൂടി അവരെ വെറുക്കാന്‍ കേരളം നിര്‍ബന്ധിതരായിരിക്കുന്നു.

വ്യക്തികളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സൈബര്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും ആക്രമണങ്ങളിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. കേരളത്തിലെ സമാധാനം തകര്‍ക്കുന്ന ഈ വര്‍ഗീയ വിധ്വംസകതയെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2B1L5P2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages