ബാലഭാസ്കറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ബാലഭാസ്കറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം> സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.  ബാലഭാസ്കറിന്റെ അച്ഛന്‍ സി കെ  ഉണ്ണി നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിന്‍റെ അച്ഛൻ പരാതിയിൽ ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും.

നേരത്തെ ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം. ബാലഭാസ്കറിന്‍റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2FXX2cS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages