സിറോ മലബാർ സഭയിൽ പരാതിപരിഹാര സമിതികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

സിറോ മലബാർ സഭയിൽ പരാതിപരിഹാര സമിതികൾ



കൊച്ചി
സഭയ‌്ക്കെതിരെ ഉയർന്ന വിമർശനങ്ങളും അൽമായരുടെ അതൃപ‌്തിയും പരിഹരിക്കാൻ സിറോ മലബാർ സഭയിൽ പരിഹാര നടപടികൾ. സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും സഭയുടെപേരിൽ ആരോപിക്കുന്ന പരാതികൾ പരിഹരിക്കാൻ രൂപത അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കാൻ സിനഡ‌് തീരുമാനിച്ചു. ഇതടക്കം പരാതി പരിഹാരത്തിന‌്  ‘സേഫ് എൻവയോൺമെന്റ്’ നയം നടപ്പാക്കാനും സിനഡ‌് തീരുമാനിച്ചിട്ടുണ്ട‌്. സിനഡ‌് 18 വരെ തുടരും.

സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട‌് ഉയർന്നുവന്ന ആരോപണങ്ങളിൽ സഭയും വിശ്വാസികളും രണ്ടു വിഭാഗമായി ചേരിതിരിഞ്ഞ‌് ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഭാഗങ്ങൾ തമ്മിൽ സംഘർഷം തെരുവിലും എത്തി. ഇത‌് സഭയുടെ വിശ്വാസ്യത തന്നെ ഇടിച്ച സാഹചര്യത്തിലാണ‌് സിനഡ‌് പരിഹാര നടപടികൾക്ക‌് തീരുമാനിച്ചത‌്.

പരാതി പരിഹാര സമിതികളിൽ അൽമായരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സിനഡ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ ആർജവവും, നീതി നടപ്പാക്കാനുള്ള സഭയുടെ ഉത്തരവാദിത്തവും പ്രായോഗികതലത്തിലെത്തിക്കാൻ ഈ സമിതികൾ സഹായിക്കുമെന്നു സഭ വിശ്വസിക്കുന്നതായും സിനഡ് വ്യക്തമാക്കി. 

സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയിൽ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികൾക്കും സാഹചര്യം ഉണ്ടാകണം എന്നതാണു സഭയുടെ ആഗ്രഹം.  കെസിബിസി പുറപ്പെടുവിച്ച രേഖകളാണ‌് നയത്തിന് ആധാരമെന്നും അറിയിപ്പിൽ പറഞ്ഞു.
സിറോ മലബാർ സഭയിലെ 55 മെത്രാന്മാർ പങ്കെടുക്കുന്ന സിനഡ് സഭയിലെ നാലു വലിയ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടത്തും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Fu1S0x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages