മദ്യത്തിനും സിനിമാ ടിക്കറ്റിനും സ്വർണത്തിനും വില കൂടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

മദ്യത്തിനും സിനിമാ ടിക്കറ്റിനും സ്വർണത്തിനും വില കൂടും

തിരുവനന്തപുരം > മദ്യത്തിനും സിനിമാടിക്കറ്റിനും സ്വർണത്തിനും വിലകൂടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌.  സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽ ശതമാനം സെസ് ഏർപ്പെടുത്തും. സിനിമാ ടിക്കറ്റിന്‌ – 10% വിനോദനികുതി ഈടാക്കും. ബീയർ, വൈൻ ഉൾപ്പെടെ മദ്യനികുതി 2% കൂട്ടി. 

സ്വർണം, സിമെന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്‌,  സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ, സെറാമിക്‌ ടൈലുകള്‍ എന്നിവയ്ക്കും വില വര്‍ധിക്കും.

3000 ചതുരശ്ര അടിക്കുമുകളിൽ വിസ്‌തീർണമുള്ള വീടുകൾക്ക് അധിക നികുതിയുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലകൂടും. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് 0.25 ശതമാനം സെസ്. അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽപ്പെട്ട ചരക്കുകൾക്ക് സെസ് ഇല്ല. ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉൽപന്നങ്ങൾക്കാണു സെസ്.



from Kerala || Deshabhimani ​Online ​News http://bit.ly/2CYGZHG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages