അമിത‌്ഷാ വന്ന‌് കുലുക്കിയാൽ കുലുങ്ങുന്നതൊന്നും ഇവിടെയില്ല; വരുംതോറും സിപിഐ എമ്മിന്‌ ജനപിന്തുണയേറും: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

അമിത‌്ഷാ വന്ന‌് കുലുക്കിയാൽ കുലുങ്ങുന്നതൊന്നും ഇവിടെയില്ല; വരുംതോറും സിപിഐ എമ്മിന്‌ ജനപിന്തുണയേറും: കോടിയേരി

തിരുവനന്തപുരം > അമിത് ഷാ കേരളത്തില്‍ വരുംതോറും സിപിഐ എമ്മിന്‌ ജനപിന്തുണ കൂടിക്കൊണ്ടേയിരിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അമിത‌് ഷാ കേരളത്തിലേക്ക‌് വരുന്നത‌് നല്ലതാണ‌്. അദ്ദേഹം ഒരിക്കൽ വന്നുപോയാൽ ഞങ്ങൾക്ക‌് ജനപിന്തുണയേറും. അദ്ദേഹം ഓരോ തവണയും കേരളത്തില്‍ വരുമ്പോഴും ബിജെപിക്കിവിടെ‍ തകര്‍ച്ചയാണുണ്ടാകുന്നത്. അമിത്‌ഷാ പ്രചാരണം നയിച്ച അഞ്ച‌് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി തോറ്റു. അമിത‌്ഷാ വന്ന‌് കുലുക്കിയാൽ കുലുങ്ങുന്നതൊന്നും ഇവിടെയില്ല‐ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി കോടിയേരി പറഞ്ഞു.

പന്തളത്ത‌് ശബരിമല കർമസമിതി പ്രവർത്തകന്റെ മരണത്തിനിടയാക്കിയ കല്ലേറ‌് സാന്ദർഭികമായി ഉണ്ടായതാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. അത‌് ഒരു ആസൂത്രിത സംഭവമല്ല. ആസൂത്രിതമാണെന്ന പൊലീസ‌് റിപ്പോർട്ട‌് താൻ കണ്ടിട്ടില്ല. അങ്ങനെ റിപ്പോർട്ടുണ്ടെങ്കിൽ ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥൻ തയ്യാറാക്കിയതാവും.

പൊതു തീരുമാനത്തിന്റെയും നയത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്നവരാണ‌് പൊലീസുകാർ. പൊതുവായ നയം അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തണം. ആർഎസ്എസ് മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് മനസിലാക്കി അവരോട് ഇടപെടാൻ പൊലീസ് തയ്യാറാകണം. പൊലീസ് ഉദ്യോസ്ഥരെ നിഷ്‌ക്രിയരാക്കാനായി അവരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതൊരു ഫാസിസ്റ്റ് രീതിയാണ്. അതിന് വിധേയരായി കൃത്യനിർവഹണം നടത്താൻ പൊലീസ് ഉദ്യോഗസ്ഥർ വിമുഖതകാട്ടരുത്. ആർഎസ്എസ് ഭീഷണിക്ക് വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ ഉള്ളതുകൊണ്ടാണ് അവരുടെ ഉദ്ദേശ്യം കേരളത്തിൽ നടപ്പാകാത്തത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GUaeRq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages