നെടുമങ്ങാട് സ്റ്റേഷന‌് ബോംബേറ‌്: റെയ‌്ഡിനെതിരായ ഹർജി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

നെടുമങ്ങാട് സ്റ്റേഷന‌് ബോംബേറ‌്: റെയ‌്ഡിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം> നെടുമങ്ങാട് പൊലീസ് സ്റ്റേഷന‌് ബോംബെറിഞ്ഞ കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച കുടുംബം പൊലീസ് പീഡനം ആരോപിച്ച് സമർപ്പിച്ച ഹർജി ൈഹക്കോടതി തള്ളി. ​​ഗൗരവമേറിയ കേസായതിനാൽ പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്നും പ്രതികൾ സഹകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.ശബരിമലയിലെ യുവതീ പ്രവേശത്തെ തുടർന്നുണ്ടായ ഹർത്താലിലാണ് ആർഎസ്എസ് പ്രചാരക് പ്രവീൺ പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. തുടർന്ന‌് ആലപ്പുഴ നൂറനാട്ടിലെ വലിയേടത്ത് സേതുമാധവന്റെ വീട്ടിൽ ഒളിവിൽ താമസിച്ചു. പൊലീസ് നടത്തിയ റെയ‌്ഡ് അതിക്രമമായി ആരോപിച്ചാണ‌് സേതുമാധവന്റെ അച്ഛൻ ​ഗോപിനാഥൻനായർ കോടതിയെ സമീപിച്ചത്.

അന്വേഷണത്തെ തടസ്സപ്പെടുത്താനാണെന്ന‌് പരാതിയെന്ന‌് സീനിയർ ​ഗവ. പ്ലീഡർ പി പി താജുദ്ദീൻ കോടതിയെ അറിയിച്ചു. സേതുമാധവന്റെ വീട്ടിൽ പ്രവീൺ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പകൽ സമയം വീട്ടിലെത്തിയത്. പക്ഷേ, പ്രതി രക്ഷപ്പെട്ടിരുന്നു. ഇതുവരെ പിടികൂടാനായിട്ടില്ല. സേതുമാധവന് അക്രമസംഭവങ്ങളിൽ ബന്ധമുണ്ടോയെന്ന‌് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2R4XJ50
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages