കോട്ടയം > മുൻബിഷപ്പ് ഫ്രാങ്കോമുളക്കയ്‌ലിനെതിരെ സമരം നടത്തിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റി. സിസ്റ്റർമാരായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സമര നേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റർ ആൽഫിനെ ജാർഖണ്ഡിലേക്കുമാണ് മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ റജീന കടംതോടാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. പരസ്യമായി സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് കന്യാസ്‌ത്രീകൾക്കയച്ച കത്തിൽ പറയുന്നത്.
പരാതിക്കാരിയായ സ് ത്രീയെ കുറുവിലങ്ങാട് മഠത്തിൽ നിർത്തി പുറത്തിറങ്ങി സമരം ചെയ്‌ത നാല് കന്യാസ്‌ത്രീകളേയാണ് മാറ്റിയത്. സ്ഥലമാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്‌ത്രീകളുടെ പ്രതികരണം. കേസിൽ സാക്ഷികളായുള്ളത് സ്ഥലം മാറ്റപ്പെട്ടവരാണ്. കേരളത്തിന്റെ പുറത്തേക്ക്‌മാറ്റിയത് പരാതിക്കാരിയെ ഒറ്റപ്പെടുത്താനും കേസ് ദുർബലമാക്കാനുമാണെന്ന് കന്യാസ്‌ത്രീകൾ പറയുന്നു. നാലുപേരേയും വെവേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്.
from Kerala || Deshabhimani Online News http://bit.ly/2SY2tLF
via IFTTT
No comments:
Post a Comment